ഒരു വർഷംകൊണ്ട് രണ്ടര ലക്ഷം വീടുകൾ ഇന്ത്യൻ ചരിത്രത്തിൽ ആദ്യം -മന്ത്രി കെ.ടി. ജലീൽ

പട്ടാമ്പി: സംസ്ഥാനത്ത് ഒരു വർഷം കൊണ്ട് രണ്ടര ലക്ഷം വീടുകൾ നിർമിച്ച് നൽകാൻ പോവുകയാണെന്നും ഇത് ഇന്ത്യൻ ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും മന്ത്രി ഡോ. കെ.ടി. ജലീൽ. പട്ടാമ്പി നഗരസഭയിൽ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പി.എം.എ.വൈ പദ്ധതിയിൽ ഒന്നര ലക്ഷം രൂപയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ബാക്കി തുക തദ്ദേശ സ്ഥാപനങ്ങൾ നൽകണം. അതിനാവശ്യമായ സംഖ്യ ഹഡ്‌കോയിൽനിന്ന് സംസ്ഥാന സർക്കാർ വായ്പയെടുത്ത് നൽകും. തുകയുടെ പലിശ സർക്കാർ അടക്കും. വായ്പതുക തദ്ദേശ സ്ഥാപനങ്ങൾ പ്ലാൻ ഫണ്ടിൽനിന്ന് 15 വർഷംകൊണ്ട് തിരിച്ചടച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു. നഗരസഭ പ്ലാൻറിലെ പ്ലാസ്റ്റിക് ഷ്റെഡ്‌ഡിങ് യൂനിറ്റ്, മെറ്റീരിയൽ റിക്കവറി ഫെസിലിറ്റേഷൻ സ​െൻറർ എന്നിവയുടെ ഉദ്‌ഘാടനവും ഭിന്നശേഷിക്കാർക്കുള്ള മുച്ചക്രവാഹനങ്ങൾ, അംഗനവാടികൾക്കുള്ള കമ്പ്യൂട്ടർ, എസ്.സി വിദ്യാർഥികൾക്ക് ലാപ് ടോപ് എന്നിവയുടെ വിതരണവും നിർമാണം പൂർത്തിയാക്കിയ 14 വീടുകളുടെ താക്കോൽദാനവും മന്ത്രി നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എച്ച്. സീന റിപ്പോർട്ട് വെച്ചു. മുൻ എം.എൽ.എ സി.പി. മുഹമ്മദ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ.എം.എ. കരീം, ബി.ജെ.പി നഗരസഭ സെക്രട്ടറി കൃഷ്ണകുമാർ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ സി.എ. റാസി, സുനിത, ടി.പി. ഷാജി, ഷീജ, കെ.സി. മണികണ്ഠൻ, കൗൺസിലർമാരായ കെ.എസ്.ബി.എ. തങ്ങൾ, സുന്ദരൻകുട്ടി, ഉമ്മർ പാലത്തിങ്ങൽ, കൃഷ്ണവേണി, വ്യാപാരി നേതാക്കളായ ഇ.പി. അബ്ദുൽ ജബ്ബാർ, കെ.എച്ച്. ഗഫൂർ എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൻ സി. സംഗീത സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ ഇ.പി. വിസ്മൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.