പനങ്ങാങ്ങര: അരിപ്ര വേളൂർ മഹല്ല് ശാക്തീകരണ മാതൃക പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന . അരിപ്ര, പനങ്ങാങ്ങര, പാതിരമണ്ണ, ചെരക്കാപറമ്പ് ഗ്രാമങ്ങളിലെ ആരോഗ്യ പരിചരണ വാരാന്ത്യ ക്യാമ്പ്, രോഗീപരിപാലനം, പരിചരണ പരിശീലനം, ബോധവത്കരണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം തുടങ്ങിയവയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. മഹല്ല് ഖാദി കെ.സി. അബൂബക്കർ ദാരിമി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പുലാക്കൽ ഉമ്മർ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. കെ.ടി. ബഷീർ, ട്രഷറർ പി. അബ്ദുല്ല ഹാജി, അരീക്കര അബ്ദുല്ല ഹാജി, എം. അബ്ദുല്ലക്കുട്ടിമാൻ, വേങ്ങശ്ശേരി കുഞ്ഞിമായിൻ, എം. ഹംസത്ത് അലി, വി.പി. കുഞ്ഞാലി ഹാജി, ടി.കെ. ഷംസുദ്ദീൻ, കെ. സുബൈർ ഹാജി, പി. ഹുസൈൻ മുസ്ലിയാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.