മോദി അധികാരത്തിൽ തുടർന്നാൽ ഭാരതം ഊഷരഭൂമിയാകും -കെ. ശങ്കരനാരായണൻ മലപ്പുറം: നരേന്ദ്ര മോദി ഒരിക്കൽ കൂടി ഇന്ത്യ ഭരിച്ചാൽ രാജ്യം ജനാധിപത്യവും മതേതരത്വവും തകർക്കപ്പെട്ട് ജുഡീഷ്യറിക്ക് പോലും അധികാരമില്ലാതെ ഊഷരഭൂമിയായ് മാറുമെന്ന് മുൻ ഗവർണർ കെ. ശങ്കരനാരായണൻ. ഇന്ത്യയുടെ ശക്തി തിരികെ ലഭിക്കാൻ കോൺഗ്രസ് അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെൻറ് കമ്മിറ്റിയുടെ സമ്പൂർണ സമ്മേളന ഭാഗമായുള്ള ജില്ലയിലെ യൂത്ത് കോൺഗ്രസിെൻറ മുൻകാല പ്രസിഡൻറുമാരെ ആദരിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മുൻ ജില്ല പ്രസിഡൻറുമാരായ സി. ഹരിദാസ്, യു.കെ. ഭാസി, ഇ. മുഹമ്മദ് കുഞ്ഞി, വി.എ. കരിം, ബി. അലവി, ടി.പി. വിജയകുമാർ, പി.ടി. അജയ് മോഹൻ, എൻ.പി. മുഹമ്മദ്, വി. സൈദ് മുഹമ്മദ്, വി. ബാബുരാജ്, പി. ഇഫ്തിഖറുദ്ദീൻ, സി. സുകുമാരൻ എന്നിവരെ ആദരിച്ചു, കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രൻ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, പി.ആർ. രോഹിൽ നാഥ്, സി.കെ. ജംഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.