നാനാജി ദേശ്മുഖ് രാഷ്​ട്രീയ ഗൗരവ് ഗ്രാമസഭ പുരസ്‌കാരം: പോരൂരിന് അഭിമാനനേട്ടം

വണ്ടൂർ: കേന്ദ്ര സർക്കാറി​െൻറ നാനാജി ദേശ്മുഖ് രാഷട്രീയ ഗൗരവ് ഗ്രാമസഭ പുരസ്‌കാരം നേടിയ പോരൂരിന് അഭിമാനനേട്ടം. അവാർഡ് ഏറ്റുവാങ്ങിയെത്തിയ പഞ്ചായത്ത് പ്രസിഡൻറ് എൻ.എസ്. അർച്ചനക്കും മറ്റു ഭാരവാഹികൾക്കും നാട്ടുകാരുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഈ വർഷം നാല് പ്രധാന അവാർഡുകളാണ് പഞ്ചായത്ത് നേടിയത്. കേന്ദ്ര സർക്കാറി​െൻറ നാനാജി ദേശ്മുഖ് അവാർഡിന് പുറമെ, 100 ശതമാനം നികുതി പിരിവ് പൂർത്തിയാക്കിയതിനും പദ്ധതിവിഹിതം 97 ശതമാനം ചെലവഴിച്ചതിനും കേന്ദ്ര സർക്കാറി​െൻറ അവാർഡ് നേടിയതിന് സംസ്ഥാന സർക്കാറി​െൻറ പ്രത്യേക പുരസ്കാരവും ലഭിച്ചു. 24ന് ജബല്‍പൂരില്‍ നടന്ന ദേശീയ പഞ്ചായത്ത് ദിനാഘോഷ ചടങ്ങിലാണ് ഭരണസമിതിയംഗങ്ങള്‍ അവാർഡേറ്റുവാങ്ങിയത്. പത്ത് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഭരണനിര്‍വഹണത്തിലെ കാര്യക്ഷമതയും ജനപങ്കാളിത്തവും അടിസ്ഥാനമാക്കിയാണ് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം നാനാജി ദേശ്മുഖ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. കുട്ടികളുടെ അതിജീവനം, വികസനം, സംരക്ഷണം, പങ്കാളിത്തം എന്നിവ ലക്ഷ്യംവെച്ച് പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികളാണ് പുരസ്കാരത്തിനർഹമാക്കിയത്. പുരസ്‌കാരം ഏറ്റുവാങ്ങിയെത്തിയ ഭരണസമിതിയംഗങ്ങൾക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരണമൊരുക്കിയത്. തുടർന്ന് ചെറുകോട് ടൗണിൽ ആഹ്ലാദ പ്രകടനവും നടന്നു. പ്രസിഡൻറ് എൻ.എസ്. അർച്ചന, വൈസ് പ്രസിഡൻറ് കണ്ണിയൻ കരീം, മറ്റു പഞ്ചായത്ത് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, രാഷ്ട്രീയ-യുവജന സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുജീബ് റഹ്മാൻ പ്രബന്ധം അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.