പെരിന്തൽമണ്ണ: മഴക്കാല പകർച്ചവ്യാധി പടരുന്നതിനെതിരെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അങ്ങാടിപ്പുറം പഞ്ചായത്ത് ജാഗ്രതോത്സവം നടത്തി. പ്രസിഡൻറ് ഒ. കേശവൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷൻ, സാക്ഷരത മിഷൻ, ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. വൈസ് പ്രസിഡൻറ് രേണുക ടീച്ചർ അധ്യക്ഷത വഹിച്ചു. ഏലിയാമ ടീച്ചർ, സി.ഡി.എസ് പ്രസിഡൻറ് ഹേമ, ജെ.എച്ച്.ഐ പി. സുനിൽകുമാർ, വി.ഇ.ഒ ജയചിത്ര, ബ്ലോക്ക് ആർ.പിമാരായ കെ.ടി. ശ്രീജ, ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. മൂസക്കോയ, രജനി, രത്നകുമാരി, പ്രബിത, ജലീൽ എന്നിവർ സംസാരിച്ചു. ചന്ദ്രൻ സ്മാരക ഗ്രന്ഥാലയ വാർഷികം തച്ചിങ്ങനാടം: ചന്ദ്രൻ സ്മാരക ഗ്രന്ഥാലയം 48ാം വാർഷികം ചലച്ചിത്ര സംവിധായകൻ ജയരാജ് ഉദ്ഘാടനം ചെയ്തു. 'ഇന്ത്യൻ ദേശീയതയും മതേതരത്വവും' വിഷയത്തിൽ ഡോ. അനിൽ ചേലേമ്പ്ര പ്രഭാഷണം നടത്തി. കെ. നാരായണൻ അധ്യക്ഷത വഹിച്ചു. കവി സമ്മേളനം പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്തു. ജി. കരാം മോഹൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അവാർഡ് നേടിയ ജയരാജൻ, വയലിൻ വാദനകാരനും ഗ്രന്ഥാലയത്തിെൻറ മുൻസഹകാരിയുമായ ദേശമംഗലം നാരായണൻ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ സിവിൽ പൊലീസ് ഓഫിസർ കെ. വത്സല എന്നിവരെ ആദരിച്ചു. സി. വാസുദേവൻ, പി.ജി. നാഥ്, വിമീഷ് മണിയൂർ, വി.പി. ഷൗക്കത്തലി, അശോക് കുമാർ പെരുവ, സി.പി. ബൈജു, സീന ശ്രീവത്സൻ, മണിലാൽ മുക്കൂട്ടുതറ, മീര രമേഷ്, സുരേഷ് ചമ്പത്ത്, ഇന്ദു ശ്രീനാഥ്, അൻസാർ കൊളത്തൂർ, ശിവൻ പൂന്താനം, നിഹ്മത്ത് ഷബൂം, ഇ.ആർ. ഉണ്ണി, കൃഷ്ണൻ മങ്കട, മോഹൻ കർത്ത, ഉഷ, പി.ജി. റീന, സിത്താര ഷാനിർ, ആദിത്ത് കൃഷ്ണ, എം. അർജുൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. വനിത സമ്മേളനത്തിൽ 'സ്ത്രീ-സമൂഹം, നീതി, സുരക്ഷ' വിഷയത്തിൽ അഡ്വ. സുജാത വർമ സംസാരിച്ചു. ബീന സണ്ണി, കെ. വത്സല, നജ്മ യൂസഫ്, ടി.പി. സുഭദ്ര, സി.പി. ശുഭ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.