മലപ്പുറം: സംഘമിത്രം റെസിഡൻറ് അസോസിയേഷൻ വാർഷികാഘോഷം പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുതിർന്ന വ്യക്തികളെ ആദരിക്കലും 40 വർഷം പിന്നിട്ട ദമ്പതികളെ ആദരിക്കുന്ന ചടങ്ങും എം.എൽ.എ നിർവഹിച്ചു. 2018ലെ മികച്ച വ്യക്തിഗത പ്രവർത്തനം കാഴ്ചവെച്ചവർക്കുള്ള സംഘമിത്രം അവാർഡ് പി.എം. അനിൽ, പി.വി. നാരായണൻകുട്ടി, കെ. ബാബുരാജ്, എം.കെ. സഹദേവൻ എന്നിവർക്ക് നൽകി. 'സുന്ദര സുരക്ഷിത ശുചിത്വഭവനം' പദ്ധതി പൂർണതോതിൽ നടപ്പാക്കിയതിന് മലപ്പുറം നഗരസഭ അസോസിയേഷനെ ആദരിച്ചു. ചെയർപേഴ്സൻ സി.എച്ച്. ജമീല ഫലകം കൈമാറി. മത്സരങ്ങൾക്കുള്ള േട്രാഫികൾ നഗരസഭാധ്യക്ഷ വിതരണം ചെയ്തു. സർവിസിൽനിന്ന് വിരമിക്കുന്ന നഗരസഭ പ്രതിപക്ഷ നേതാവും വാർഡ് കൗൺസിലറുമായ ഒ. സഹദേവനെ ആദരിച്ചു. അസോസിയേഷൻ പ്രസിഡൻറ് പി.എം. അനിൽ സ്വാഗതം പറഞ്ഞു. മുനിസിപ്പൽ സെക്രട്ടറി എൻ.കെ. കൃഷ്ണകുമാർ, പി.വി. നാരായണൻ കുട്ടി, പി.എം. ആശിഷ്, ഒ. സഹദേവൻ, രാജീവ്, ഫാത്തിമ ഹുദ, എം. ശ്രീനിവാസൻ, വി. ബിന്ദു എന്നിവർ സംസാരിച്ചു. അടുത്ത വർഷത്തെ പദ്ധതിയായ േഗ്രാ മാക്സിമം (ജി.ആർ.എം) പദ്ധതി പ്രോജക്ട് കൺവീനർ പി.എം. ആശിഷ് അവതരിപ്പിച്ചു. കുട്ടികൾക്ക് ഉയർന്ന തസ്തികകളിൽ എത്തിപ്പെടാനുള്ള സാഹചര്യം ഒരുക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതുമാണ് പദ്ധതി. അടുത്ത അധ്യയനവർഷം മുതൽ സംഘമിത്രം അസോസിയേഷെൻറ എല്ലാ വീടുകളിലും ഓൾ കേരള ബ്ലൈൻഡ് ഫെഡറേഷൻ നിർമിക്കുന്ന കടലാസ് നിർമിത 'വിത്ത് പെൻ' മാത്രെമ ഉപയോഗിക്കൂ. പ്ലാസ്റ്റിക് പേനകൾ ഒഴിവാക്കാനാണ് ഈ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.