മതം ഭ്രാന്തല്ലെന്ന് ശാന്തിഗിരി പഠിപ്പിച്ചു ^മന്ത്രി കെ.ടി. ജലീല്‍

മതം ഭ്രാന്തല്ലെന്ന് ശാന്തിഗിരി പഠിപ്പിച്ചു -മന്ത്രി കെ.ടി. ജലീല്‍ താനൂർ: മതവിശ്വാസം ഭ്രാന്തായി കൊണ്ടുനടക്കരുതെന്ന് പഠിപ്പിച്ച മഹാപ്രസ്ഥാനമാണ് ശാന്തിഗിരിയെന്ന് മന്ത്രി കെ.ടി. ജലീല്‍. തെയ്യാലയില്‍ ശാന്തിഗിരി ആശ്രമം പ്രാർഥന സമര്‍പ്പണത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അധ്യക്ഷനായി. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായി. ആശ്രമത്തിനായി ഭൂമി അര്‍പ്പിച്ച കൈതക്കാട് കെ. പത്മനാഭനേയും ഭാര്യ പത്മാവതിയേയും സമ്മേളനവേദിയില്‍ മന്ത്രി ആദരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പി.കെ. അബ്ദുറബ്ബ് എം.എല്‍.എ നിര്‍വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി, സ്വാമി സ്‌നേഹാത്മ ജ്ഞാനതപസ്വി എന്നിവര്‍ മഹനീയ സാന്നിധ്യമായി. ചലച്ചിത്ര നടന്‍ കൊല്ലം തുളസി, കവിയും പല്ലന കുമാരനാശാന്‍ സ്മാരക സമിതി ചെയര്‍മാനുമായ രാജീവ് ആലുങ്കല്‍, ബി.പി.എല്‍ ഇന്ത്യ സി.എം.ഡി ഡോ. കെ.വി. കൃഷ്ണന്‍ ചങ്ങരംകുളം, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുസ്തഫ പനയത്തില്‍, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, നൗഷാദ്, എം.പി. മുഹമ്മദ്, വാര്‍ഡ് അംഗം ഫാത്തിമ ഹനീഫ, അബ്ദുൽ മജീദ്, ഇ.കെ. ലേഖ, പി.എം. ചന്ദ്രശേഖരന്‍, കെ. അനീഷ്, സി. അഞ്ജലി എന്നിവര്‍ പങ്കെടുത്തു. ശാന്തിഗിരി ആശ്രമം മലപ്പുറം ഏരിയ ഇന്‍ചാര്‍ജ് സ്വാമി മനുചിത്ത ജ്ഞാന തപസ്വി സ്വാഗതവും ശാന്തിഗിരി കോഒാഡിനേഷന്‍ കമ്മിറ്റി അസി. ജനറല്‍ കണ്‍വീനര്‍ പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.