അജണ്ടയിൽ ഉൾപ്പെടാത്ത പാലത്തിന്​ അനുമതി: നഗരസഭയിൽ പുതിയ വിവാദം

കൊണ്ടോട്ടി: അജണ്ടയിൽ ഉൾപ്പെടാത്ത പാലത്തിന് അനുമതി നൽകിയതിനെ ചൊല്ലി കൊണ്ടോട്ടി നഗരസഭയിൽ പുതിയ വിവാദം. കൊണ്ടോട്ടി ബൈപ്പാസ് റോഡിൽ വലിയതോടിന് കുറുകെ കോൺക്രീറ്റ് പാലം നിർമിക്കുന്നതിന് നഗരസഭ കൗൺസിൽ അനുമതി നൽകിയതാണ് വിവാദമായിരിക്കുന്നത്. ഫെബ്രുവരി 16ന് ചേർന്ന കൗൺസിൽ യോഗമാണ് ഒരിക്കൽ നിർമാണം നിർത്തിവെപ്പിച്ച പാലത്തിന് വീണ്ടും അനുമതി നൽകിയത്. ഒന്നാം വാർഡിൽ പാലം നിർമിക്കുന്നതിനുള്ള അപേക്ഷയായിരുന്നു അന്ന് കൗൺസിലിന് മുമ്പാകെയുണ്ടായിരുന്നത്. ഇതിനൊപ്പം അജണ്ടയിൽ ഉൾപ്പെടാത്ത 32ാം വാർഡിൽ ബൈപ്പാസിന് സമീപമുള്ള പാലത്തിനും അനുമതി നൽകിയതായി മിനിറ്റ്സിൽ ഉൾപ്പെടുത്തിയതിനെ ചൊല്ലിയാണ് ആേക്ഷപം ഉയർന്നത്. പ്രതിഷേധം ഉയർന്നതിനാൽ പാലത്തി​െൻറ നിർമാണം താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. നിർമാണത്തിന് എൻ.ഒ.സി ആവശ്യപ്പെട്ട് നേരത്തെ നഗരസഭ സെക്രട്ടറി ചെറുകിട ജലസേചന വിഭാഗം കൊണ്ടോട്ടി സെക്ഷൻ ഒാഫിസിന് കത്തയച്ചിരുന്നു. പ്രസ്തുത സ്ഥലത്തിന് സമീപം വി.സി.ബിയുണ്ടെന്നും സെക്ഷൻ ഒാഫിസിൽനിന്നും എൻ.ഒ.സി നൽകാറില്ലെന്നുമായിരുന്നു നഗരസഭയുടെ കത്തിന് ജലസേചന വകുപ്പ് മറുപടി നൽകിയത്. ചെറുകിട ജലസേചന വിഭാഗത്തി​െൻറ പരപ്പനങ്ങാടി സബ്ഡിവിഷൻ ഒാഫിസിൽനിന്നാണ് നിർമാണത്തിന് എൻ.ഒ.സി നൽകേണ്ടത്. തുടർന്ന് തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലും വിഷയത്തെ സംബന്ധിച്ച് ഇരുപക്ഷവും തമ്മിൽ ബഹളമുണ്ടായി. കെ.കെ. സമദാണ് വിഷയം കൗൺസിലിൽ ഉന്നയിച്ചത്. ഫെബ്രുവരി 16ന് ചേർന്ന കൗൺസിലിൽ ഒരു പാലത്തി​െൻറ അജണ്ടയാണ് വന്നെതന്നും മറ്റൊരു പാലത്തിനും അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും ഇതും പരിഗണിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിലാണ് മിനിറ്റ്സിൽ അനുമതി നൽകിയതായി ഉൾപ്പെടുത്തിയതെന്നുമാണ് സെക്രട്ടറിയുടെ വിശദീകരണം. അജണ്ട വരുന്നതിന് മുമ്പ് ചെറുകിട ജലസേചന വകുപ്പി​െൻറ എൻ.ഒ.സിക്ക് അപേക്ഷ നൽകിയത് സംബന്ധിച്ചും പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ടു. നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണ് ജലസേചന വകുപ്പിന് അപേക്ഷ സമർപ്പിച്ചതെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. ഒടുവിൽ വിഷയം പിന്നീട് ചർച്ച െചയ്യാെമന്ന് ചെയർമാൻ സി.കെ. നാടിക്കുട്ടി അറിയിച്ചതോടെയാണ് ബഹളം അവസാനിച്ചത്. നേരത്തെ, എല്ലാ കൗൺസിലർമാരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും പാർട്ടിയിൽ എതിർപ്പുയരുേമ്പാൾ ഭരണസമിതിക്ക് എതിരെ തിരിഞ്ഞിട്ട് കാര്യമില്ലെന്നുമാണ് ഭരണപക്ഷം ഉന്നയിക്കുന്നത്. കുടിവെള്ള വിതരണത്തിന് എല്ലാ വാർഡുകൾക്കും 30,000 രൂപ കൊേണ്ടാട്ടി: കുടിവെള്ള വിതരണത്തിന് എല്ലാ വാർഡുകൾക്കും 30,000 രൂപ അനുവദിക്കാൻ നഗരസഭ ചെയർമാൻ സി.കെ. നാടിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. എൻ.എച്ച്. കോളനി അമ്പലപ്പടി, ചന്ദനപറമ്പ്, ഇളനീർക്കര, പനയംപറമ്പ്, പട്ടികജാതി കോളനി, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ സഥാപിച്ചിട്ടുള്ള വാട്ടർ കിയോസ്ക്കുകൾ നഗരസഭ ആസ്തിയിൽ ഉൾപ്പെടുത്തുന്നതിന് വില്ലേജ് ഒാഫിസർ സമർപ്പിച്ച അപേക്ഷ േയാഗം അംഗീകരിച്ചു. നഗരസഭയിൽ തിയറ്റർ നിർമാണത്തിനായി നൽകിയ അപേക്ഷ വീണ്ടും മാറ്റിവെച്ചു. അംഗീകാരം നൽകുന്നതിനായി രൂപവത്കരിച്ച ഉപസമിതി തീരുമാന പ്രകാരമായിരിക്കും അനുമതി നൽകുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.