വിത്തിടൽ ഉദ്​ഘാടനം

അരീക്കോട്: മൈത്ര വന്നില്ലാപറമ്പിൽ മൂന്ന് ഏക്കർ സ്ഥലത്ത് വിത്തുവിതക്കൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി നിർവഹിച്ചു. ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തി​െൻറയും കൃഷിഭവ​െൻറയും നേതൃത്വത്തിൽ 25 ഏക്കർ സ്ഥലത്ത് കരനെൽകൃഷി ചെയ്യുന്നതി​െൻറ ഭാഗമാണിത്. കൃഷി ഓഫിസർ എമി പോൾ പദ്ധതി വിശദീകരിച്ചു. വാർഡ് വികസന സമിതി കൺവീനർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ചന്ദ്രൻ, പി.കെ. റഹ്മത്തുല്ല, പി. അബൂബക്കർ, സി. നാരായണൻ, സി.ടി. ജാഫർ എന്നിവർ സംസാരിച്ചു. കെ. അബ്ദുല്ല സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.