മുൻ വ്യോമസേന മേധാവി ഇ​ദ്​രീസ്​ ഹസൻ ലത്തീഫ്​ അന്തരിച്ചു

ഹൈദരാബാദ്: മുൻ വ്യോമസേന മേധാവി എയർചീഫ് മാർഷൽ ഇദ്രീസ് ഹസൻ ലത്തീഫ് (94) അന്തരിച്ചു. 1978- 1981 കാലത്താണ് അദ്ദേഹം വ്യോമസേനയെ നയിച്ചത്. 1923 ജൂൺ ഒമ്പതിന് ഹൈദരാബാദിൽ ജനിച്ച അദ്ദേഹം 1941ലാണ് റോയൽ ഇന്ത്യൻ എയർഫോഴ്സിൽ ചേർന്നത്. അംബാലയിൽ പരിശീലനത്തിനു ശേഷം കറാച്ചിയിലായിരുന്നു ആദ്യ നിയമനം. വിഭജനശേഷം പാകിസ്താൻ എയർ ഫോഴ്സിൽ ചേരാനുള്ള ക്ഷണം നിരസിച്ച് അദ്ദേഹം ഇന്ത്യൻ വ്യോമസേനയിൽ ചേർന്നു. 1971ലെ യുദ്ധസമയത്ത് അസി. ചീഫ് ഒാഫ് എയർ സ്റ്റാഫ് പദവിയിലായിരുന്നു. യുദ്ധമുന്നണിയിൽ പോർവിമാനം പറത്തിയും രഹസ്യവിവരങ്ങൾ ശേഖരിച്ചും അദ്ദേഹം സഹസൈനികർക്ക് ആവേശം പകർന്നു. വ്യോമസേനയുടെ ആധുനികീകരണ പ്രക്രിയയിൽ മുഖ്യപങ്കുവഹിച്ചു. മിഗ്-23, മിഗ്-25 പോർവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാക്കുന്നതിൽ റഷ്യയുമായി നിർണായക ചർച്ച നടത്തിയത് അദ്ദേഹത്തി​െൻറ നേതൃത്വത്തിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.