കൃഷിവകുപ്പി‍െൻറ ഡോക്യുമെ​േൻറഷൻ സി^ഡിറ്റ് ടീം വിളയൂരില്‍

കൃഷിവകുപ്പി‍​െൻറ ഡോക്യുമെേൻറഷൻ സി-ഡിറ്റ് ടീം വിളയൂരില്‍ വിളയൂർ: പാലക്കാട്, തൃശൂര്‍ ജില്ലകളിലെ മാതൃക പച്ചക്കറികൃഷിയിടങ്ങള്‍ പകര്‍ത്തുന്നതി‍​െൻറ ഭാഗമായി സി-ഡിറ്റ് ടീം വിളയൂരിലെത്തി. കൃഷിവകുപ്പി‍​െൻറ ഡോക്യുമെേൻറഷ​െൻറ ഭാഗമായായിരുന്നു സന്ദർശനം. പച്ചക്കറി വികസന പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന മാങ്കുറ്റി, എടപ്പലം, ചിറക്കല്‍ പ്രദേശങ്ങളിലെ കൃഷി സംഘം സന്ദര്‍ശിച്ചു. മാങ്കുറ്റിയിലെ വനിതകളുടെ (ആത്മ) ടീമി‍​െൻറ കൃഷിയിടം, എടപ്പലം പ്രീമിയര്‍ ലീഗ് യുവാക്കളുടെ കൃഷിയിടം, എടപ്പലം പാറമ്മേല്‍ പ്രദേശത്തെ തൊഴിലുറപ്പു വനിതകളുടെ കൃഷി, ചിറക്കല്‍ പ്രവാസി അംഗങ്ങളുടെ കൃഷി എന്നിവയാണ് പകര്‍ത്തിയത്. ഹെലി ക്യാം ഉള്‍പ്പെടെ കൃഷിക്കാഴ്ചകള്‍ പകര്‍ത്താനായി എത്തിയ സംഘം മൂന്നു മണിക്കൂറോളം വിളയൂരിലുണ്ടായിരുന്നു. യുവാക്കള്‍ കാര്‍ഷിക രംഗത്തേക്കെത്തിയതിലും വനിതകളുടെ കൂട്ടായ്മയിലും സംഘം മതിപ്പ് പ്രകടിപ്പിച്ചു. ചിത്രം: mohptb 302 സി. ഡിറ്റ് ടീ൦ എടപ്പലം മാങ്കുറ്റിയിൽ യുവാക്കളുടെ കൃഷിയിടം സന്ദർശിച്ചപ്പോൾ mohptb 303 സി. ഡിറ്റ് ടീ൦ വിളയൂർ ചിറക്കൽ കൃഷിയിടം സന്ദർശിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.