നിലമ്പൂർ: പത്രവിതരണത്തിനിടെ വാഹനാപകടത്തിൽ മരിച്ച ചന്തക്കുന്ന് വൃന്ദാവനം കോളനിയിലെ പുളിക്കൽ മുഹമ്മദ് റാഫിയുടെ ഇളയ സഹോദരങ്ങളുടെ പത്താം ക്ലാസ് വരെയുള്ള പഠനം പി.വി. അൻവർ എം.എൽ.എ ഏറ്റെടുത്തു. വെള്ളിയാഴ്ച മുഹമ്മദ് റാഫിയുടെ വീട് സന്ദർശിച്ച എം.എൽ.എ ഈ കാര‍്യം കുടുംബങ്ങളെ അറിയിച്ചു. മൂന്നാം ക്ലാസിലും ഒന്നാം ക്ലാസിലുമാണ് സഹോദരങ്ങളായ മുഹമ്മദ് റാഷിദും മുഹമ്മദ് റാഷിഖും പഠിക്കുന്നത്. എടവണ്ണ ഒതായിലെ പി.വി. ഷൗക്കത്തലി മറിയുമ്മ ട്രസ്റ്റ് വഴിയാണ് തുടർ പഠനസഹായങ്ങൾ നൽകുക. കഴിഞ്ഞ ഞായറാഴ്ചയാണ് ചരക്ക് ലോറിയിടിച്ച് മുഹമ്മദ് റാഫി മരിച്ചത്. വർഷങ്ങൾക്ക് മുമ്പ് പിതാവ് ഉപേക്ഷിച്ച കുടുംബത്തിെൻറ ഏക അത്താണിയായിരുന്നു പ്ലസ്ടുവിന് പഠിച്ചിരുന്ന മുഹമ്മദ് റാഫി. കൂലിവേലക്ക് പോവുന്ന ഉമ്മയെ സഹായിക്കാനായി റാഫി പത്രവിതരണത്തിനും ഒഴിവു ദിവസം ഹോട്ടലിൽ ജോലിക്കും പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.