തിരുമാന്ധാംകുന്ന്​ പൂരം: കാഴ്​ചയുടെ പുണ്യമായി ആറാട്ട്​ പുറപ്പാട്​

പെരിന്തൽമണ്ണ: കത്തുന്ന വെയിൽ വകവെക്കാതെ ഒഴുകിയെത്തിയ ഭക്തർക്ക് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഏഴാം പൂരനാളിലെ ആറാട്ട് പുറപ്പാട് കാഴ്ചയുടെ പുണ്യമേകി. ഏഴാംനാളിലെ 13ാം ആറാട്ടിനായി വടക്കേ നടയിറങ്ങിയുള്ള കൊട്ടിപ്പുറപ്പാട് ദർശിക്കാൻ ആയിരങ്ങളാണ് ക്ഷേത്രനടയിലും നാലമ്പലത്തിലുമായി വെള്ളിയാഴ്ച രാവിലെ തടിച്ചുകൂടിയത്. ആലവട്ടവും വാളും പരിചയുമായി ആറാട്ടിനുള്ള ദേവിയുടെ പുറപ്പാടും തുടർന്നുള്ള കൊട്ടിക്കയറ്റവും ദർശിക്കാൻ ഒത്തുകൂടിയ ജനം പൂരനഗരിയെ ജനസാഗരമാക്കി. അങ്ങാടിപ്പുറം ശ്രീന ശ്രീവത്സ​െൻറ ഘനസംഘം നൃത്താവിഷ്കാരത്തോെടയാണ് ഏഴാംപൂരനാളിലെ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന്, കോഴിക്കോട് മാെങ്കാമ്പ് കോവിലകത്തി​െൻറ തിരുവാതിരക്കളി അരങ്ങേറി. വൈകീട്ട് ക്ഷേത്രമുറ്റത്ത് അമ്മന്നൂർ കുട്ടൻ ചാക്യാർ കൂത്തും, തിച്ചൂർ ചന്ദ്രൻ നാഗസ്വരവും, ചൊവ്വര രാമചന്ദ്രൻ നമ്പ്യാർ പാഠകവും അവതരിപ്പിച്ചു. കല്ലൂർ രാമൻകുട്ടി മാരാർ, പോരൂർ ഉണ്ണികൃഷ്ണൻ എന്നിവർ ഡബിൾ തായമ്പക അവതരിപ്പിച്ചു. വൈകീട്ട് നടന്ന ഡബിൾ കേളിയിൽ കലാമണ്ഡലം ഉണ്ണികൃഷ്ണൻ, അമിതേഷ് (മദ്ദളം), ചെർപ്പുളശ്ശേരി ജയൻ, െചർപ്പുളശ്ശേരി വിജയൻ (ചെണ്ട) എന്നിവർ മേളമൊരുക്കി. രാത്രി 14ാം ആറാട്ടിൽ കല്ലൂർ ഉണ്ണികൃഷ്ണൻ ആറാട്ടുകടവിൽ തായമ്പക ഒരുക്കി. രാത്രി 11നാണ് കൊട്ടിക്കയറിയത്. പൂരാഘോഷത്തി​െൻറ ഏറ്റവും സവിശേഷ ചടങ്ങായ, ഇരു ദേവചൈതന്യങ്ങൾക്കുമുള്ള ഒരേസമയത്തെ ആറാട്ട് ശനിയാഴ്ചയാണ്. രാവിലെ 9.30ന് കൊട്ടിയിറക്കത്തിൽ ശിവ​െൻറയും ഭഗവതിയുെടയും തിടമ്പ് വെവ്വേറെ ഗജവീരന്മാരുടെ പുറത്ത് എഴുന്നള്ളിക്കും. ഭഗവാന് എട്ടാംപൂര ദിവസം മാത്രമുള്ള ആറാട്ട് ശനിയാഴ്ചയാണ് നടക്കുക. എട്ടാംപൂരം ഇന്ന് തിരുവാതിരക്കളി രാവിലെ -7.30, സംഗീതകച്ചേരി -8.00, പന്തീരടിപൂജ -9.00, കൊട്ടിയിറക്കം (15ാം ആറാട്ട്) -9.30, കൊട്ടിക്കയറ്റം -11.00, ചാക്യാർകൂത്ത് -3.00, ഒാട്ടന്തുള്ളൽ -4.00, നാഗസ്വരം, പാഠകം -5.00, മാൻഡിലിൻ കച്ചേരി -5.30, തായമ്പക -8.30, കൊട്ടിയിറക്കം (16ാം ആറാട്ട്) -9.30, പൂരപ്പറമ്പ് ഒാഡിറ്റോറിയം: നാടൻപാട്ടും കലാരൂപങ്ങളും -10.00.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.