പി.ടി. മോഹനകൃഷ്ണൻ ശതാഭിഷേക പുരസ്കാര വിതരണം

പെരുമ്പടപ്പ്: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.ടി. മോഹനകൃഷ്ണ​െൻറ 84ാം ജന്മദിനാഘോഷവും 60ാം വിവാഹ വാർഷികവും ശതാഭിഷേക പുരസ്‌കാര വിതരണവും മാറഞ്ചേരിയിൽ നടന്നു. ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. ശതാഭിഷേക പുരസ്‌കാരം ഡോ. ഫസൽ ഗഫൂറിന് സ്പീക്കർ ശ്രീരാമകൃഷ്ണനും സാഹിത്യകാരൻ സി. രാധാകൃഷ്ണന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും നടൻ ജയറാമിന് സുരേഷ് ഗോപി എം.പിയും നൽകി. എ.പി. അനിൽ കുമാർ എം.എൽ.എ, കെ.പി.എ. മജീദ്, വി.വി. പ്രകാശ്, മോഹൻദാസ്, പി.പി. സുനീർ എന്നിവർ സംസാരിച്ചു. സൗഹൃദസമ്മേളനം വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സാദിഖലി ശിഹാബ് തങ്ങൾ, പി.പി. തങ്കച്ചൻ, പാലോളി മുഹമ്മദ്‌ കുട്ടി, ആര്യാടൻ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. പൊതുസമ്മേളനം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കടവനാട് മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, പി.കെ. കുഞ്ഞാലികുട്ടി എം.പി, എം.എൽ.എമാരായ വി.ഡി. സതീശൻ, കെ.വി. അബ്ദുൽ ഖാദർ, പി. ഉബൈദുല്ല, കെ.എൻ.എ. കാദർ, വി.ടി. ബൽറാം എന്നിവർ സംസാരിച്ചു. 10,001 രൂപയും ശിൽപവുമാണ് പുരസ്‌കാരം. എടപ്പാൾ വിശ്വ​െൻറ നേതൃത്വത്തിൽ ഗാനമേളയും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.