വടക്കഞ്ചേരി: കുതിരാൻ തുരങ്ക നിർമാണം നടത്തുന്ന പ്രഗതി എൻജിനീയറിങ് ഗ്രൂപ് കമ്പനിക്ക് കുടിശ്ശികയായ 40 കോടി രൂപ വെള്ളിയാഴ്ച നൽകിയില്ലെങ്കിൽ ശനിയാഴ്ച മുതൽ നിർമാണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ശനിയും ഞായറും ബാങ്ക് അവധിയായതിനാൽ പണം നൽകാനാകില്ല. അതുകൊണ്ടാണ് വെള്ളിയാഴ്ച തന്നെ പണം വേണമെന്ന് ആവശ്യപ്പെടുന്നത്. കുടിശ്ശിക ലഭിക്കാത്തതിെൻറ പേരിൽ ഫെബ്രുവരി 26 മുതലാണ് നിർമാണം നിർത്തിെവച്ചത്. 250ഓളം വിദഗ്ധ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരും നിർമാണ സാമഗ്രികൾ കൊണ്ടുവരുന്ന ലോറി, ടിപ്പർ ഉടമകളും സമരത്തിലാണ്. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത കരാർ കമ്പനിയായ കെ.എം.സിയാണ് തുരങ്ക നിർമാണ കമ്പനിക്ക് തുക നൽകേണ്ടത്. നിർമാണം ഇഴയുന്നതോടെ നേരത്തേ പറഞ്ഞ സമയത്ത് തുരങ്കം ഉദ്ഘാടനം നടക്കാൻ സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.