കോയമ്പത്തൂർ: കുമരൻകുൈട്ടയിൽ അഞ്ച് കിലോമീറ്റർ നീളത്തിൽ തടയണകൾക്കിടയിൽ ഏഴ് കുളങ്ങൾ നിർമിക്കുമെന്ന് 'ശിറുതുളി' മാനേജിങ് ട്രസ്റ്റി വനിതമോഹൻ അറിയിച്ചു. സംസ്ഥാന സർക്കാറിെൻറയും സ്വകാര്യ സ്ഥാപനങ്ങളുടെയും വിവിധ സന്നദ്ധ സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെ കോയമ്പത്തൂരിെൻറ ജീവൽനദിയായ നൊയ്യലിനെ പരിപോഷിപ്പിക്കുന്നതിെൻറ ഭാഗമായാണിത്. ലോക ജലദിനവുമായി ബന്ധപ്പെട്ട് ഉക്കടം ശിറുതുളി എൽ.ജി.വി ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. മാതംപട്ടിയിലെ അയ്യാസാമി മലനിരകളിലൂടെ ഒഴുകുന്ന വെള്ളം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ജലാശയത്തിന് നാല് മീറ്റർ ആഴമുണ്ടാവും. ഇതിലൂടെ 35 ലക്ഷം ക്യുബിക് അടി വെള്ളം ശേഖരിക്കാനാവുമെന്നാണ് കരുതുന്നത്. കുളങ്ങൾക്ക് ചുറ്റും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്നും അവർ അറിയിച്ചു. ജലാശയ നിർമിതിക്കായി റൂട്ട്സ് ഗ്രൂപ് സ്ഥാപനങ്ങളിലെ ജീവനക്കാർ സ്വരൂപിച്ച 30 ലക്ഷം രൂപയുടെ ചെക്ക് ശിറുതുളി ഭാരവാഹികൾക്ക് ൈകമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.