കൂറയിടൽ ഇന്ന്

ആലത്തൂർ: കാവശ്ശേരി പരക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ പൂരത്തി‍​െൻറ തുടക്കം കുറിക്കുന്ന കൂറയിടൽ ചടങ്ങ് വെള്ളിയാഴ്ച നടക്കും. കാവശ്ശേരി, കഴനി, വാവുള്ളിയാപുരം ദേശങ്ങളും ദേശത്തെ ഈഴവ സമുദായം ഉൾപ്പെടെ വിവിധ സമുദായ വിഭാഗങ്ങളും മറ്റ് മതവിഭാഗങ്ങളുടെ സാന്നിധ്യവും ഉറപ്പുവരുത്തിയാണ് കൊടിയേറ്റം നടത്തുക. മാർച്ച് 29നാണ് പൂരം. ആഘോഷത്തി‍​െൻറ ആറുനാൾ മുമ്പ് കുറയിടൽ (കൊടിയേറ്റം) നടത്തി കഴിഞ്ഞാൽ പിന്നീടുള്ള ഓരോ ദിവസവും കാവശ്ശേരിയിൽ വിവിധ ചടങ്ങുകളും പരിപാടികളുമാണ് നടക്കുക. ശനിയാഴ്ച പുലർച്ചെ മുതൽ ഊരുവലം തുടങ്ങും. ലക്ഷം ദീപം തെളിയിക്കൽ, കലാപരിപാടികൾ, ചെറിയാണ്ടി, വലിയാണ്ടി, ആനച്ചമയ പ്രദർശനം, പറവേല എന്നിവയാണ് മറ്റു ആഘോഷ പരിപാടികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.