ക്രൈസ്തവർ ഇന്ന് 40ാം വെള്ളി ആചരിക്കും

നിലമ്പൂർ: യേശു ക്രിസ്തു മരുഭൂമിയിൽ 40 ദിവസം വ്രതമനുഷ്ഠിച്ചതി​െൻറ ഓർമ പുതുക്കി . ദേവാലയങ്ങളിൽ കുരിശി‍​െൻറ വഴിയും പ്രത‍്യേക പ്രാർഥനകളും നടക്കും. മുട്ടിയാൽ സ​െൻറ് അൽഫോൺസ ദേവാലയത്തിൽനിന്ന് ആഢ‍്യൻപാറ സ​െൻറ് ആൻറണീസ് കപ്പേളയിലേക്ക് കുരിശി‍​െൻറ വഴി നടത്തും. രാവിലെ 8.30ന് ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനക്ക് നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോന വികാരി ഫാ. തോമസ് കച്ചിറയിൽ നേതൃത്വം നൽകും. ഫാ. സെബാസ്റ്റ്യൻ പാറയിൽ സന്ദേശം നൽകും. വൈകീട്ട് അഞ്ചിന് നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയത്തിൽ കുരിശി‍​െൻറ വഴിയും വിശുദ്ധ കുർബാനയും നടക്കും. ഞായറാഴ്ച ഓശാന ആചരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.