പറവകൾക്ക് തണ്ണീർക്കുടം

അരീക്കോട്: പറവകൾക്ക് സ്കൂൾ മുറ്റത്തെ മരങ്ങളിൽ മൺകുടം കൊണ്ടുള്ള തണ്ണീർക്കുടങ്ങൾ ഒരുക്കി ഓടക്കയം ജി.യു.പി സ്കൂളിലെ വിദ്യാർഥികൾ. മുഴുവൻ വിദ്യാർഥികളുടെ വീടുകളിലും ഇത്തരത്തിൽ തണ്ണീർക്കുടങ്ങൾ ഒരുക്കുന്നുണ്ട്. സ്കൂളിലെ ജലശ്രീ ക്ലബ് സംഘടിപ്പിച്ച പരിപാടി ജലനിധി കമീഷണർ എസ്. ആതിര ഉദ്ഘാടനം ചെയ്തു. ലോക ജലദിനാചരണ ഭാഗമായി വിവിധ പരിപാടികളും സ്കൂളിൽ നടന്നു. പ്രശ്നോത്തരി മത്സരത്തിൽ അമൃതരാജൻ ഒന്നാം സ്ഥാനവും എൻ.എസ്. സായൂജ് രണ്ടാംസ്ഥാനവും കെ.എച്ച്. ഹൃദിക, പി.എസ്. സനീഷ് എന്നിവർ മൂന്നാംസ്ഥാനവും നേടി. പ്രധാനാധ്യാപകൻ കെ.പി. റജി, ബി.ആർ. ബബിത, പി.കെ. സലീൽ, സി.പി. സബിത്, സുനിത എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.