കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി

മലപ്പുറം: ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ 'സുഗന്ധവിളകളിലെ നൂതന സാങ്കേതികവിദ്യകൾ' വിഷയത്തില്‍ കര്‍ഷകർക്ക് പരിശീലനം നൽകി. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. സുനീറ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. വി.എം. അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. മലപ്പുറം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എം.പി. കൃഷ്ണകുമാർ, ആനക്കയം സംസ്ഥാന വിത്തുൽപാദന കേന്ദ്രം കൃഷി അസി. ഡയറക്ടര്‍ മിനി ജേക്കബ്, കൃഷി ഓഫിസര്‍ എൻ. ജയ്‌സല്‍ ബാബു, പ്രഫ. ഡോ. മുസ്തഫ കുന്നത്താടി, സി.എം. അഹമ്മദ് അബ്ബാസ്, ഡോ. സി.കെ. തങ്കമണി, ഇ. ജുബൈല്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.