എക്സൈസ് പരിശോധന ശക്തമാക്കി

കൊല്ലങ്കോട്: കഞ്ചാവ് കടത്തിനെതിരെ . മംഗലം-ഗോവിന്ദാപുരം റോഡിലാണ് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘം വാഹന പരിശോധന ശക്തമാക്കിയത്. ഗോവിന്ദാപുരം എക്സൈസ് ചെക്ക് പോസ്റ്റിനടുത്ത് നടത്തിയ വാഹന പരിശോധനയിൽ പഴനിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി എക്സ്പ്രസിൽനിന്ന് 500 ഗ്രാം കഞ്ചാവുമായി കൽക്കട്ട സ്വദേശി അനുവർ ഷേഖിനെ (31) പിടികൂടി. ഇതു കൂടാതെ അമ്പതിലധികം ഹാൻസ് ഉൾപ്പെടെയുള്ളവ പത്തിലധികം കാറുകളിൽ നിന്ന് കണ്ടെടുത്തിരുന്നു. നിത്യോപയോഗത്തിനായി കൊണ്ടുവന്നതാണ് പാക്കറ്റ് ലഹരി പദാർഥങ്ങളെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇൻസ്പെക്ടർ ടി.കെ. ഗോപിയും പ്രിവൻറീവ് ഓഫിസർമാരായ ബി. ശ്രീജിത്ത്, മുഹമ്മദ് റിയാസ്, സി.ഇ.ഒമാരായ അരവിന്ദാക്ഷൻ, എ. രജിത് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡിന് നേതൃത്വം നൽകിയത്. ചീട്ടുകളി സംഘത്തെ പിടികൂടി വടക്കഞ്ചേരി: കണിച്ചി പരുതയിൽ പണം വെച്ച് ചീട്ടു കളിച്ചിരുന്ന പത്ത് പേരെ വടക്കഞ്ചേരി പൊലീസ് പിടികൂടി. വാൽകുളമ്പ്, കണിച്ചിപരുത, പാലക്കുഴി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 29,000 രൂപയും കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് എത്തിയത്. സംസ്ഥാന പാതയിൽ വാഹനങ്ങൾ തടഞ്ഞ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു വടക്കഞ്ചേരി: കഴിഞ്ഞ ഒമ്പതിന് വൈകീട്ട് മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ വള്ളിയോട് സ​െൻററിൽ വാഹനങ്ങൾ തടഞ്ഞ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. നായർതറ സ്വദേശി ലിബിൻ ലാസറിനെയാണ് (21) അറസ്റ്റ് ചെയ്തത്. ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പോലീസി‍​െൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തി, വാഹനങ്ങൾ തടഞ്ഞു എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസിൽ ഇരുപതോളം പേരുള്ളതായും പൊലീസ് പറഞ്ഞു. അതേസമയം, വിദ്യാർഥി ഓടിച്ചു പോയ ബൈക്ക് പൊലീസ് പിടിച്ച് വലിച്ചതിനെ തുടർന്ന് ബാലൻസ്തെറ്റി ബൈക്കുമായി വിദ്യാർഥികൾ റോഡിൽ വീണ് പരിക്കേറ്റതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഈ സംഭവമാണ് വിദ്യാർഥികൾ വാഹനം തടയാൻ കാരണമാക്കിയത്. മോഷണകേസ് പ്രതികളുടെ തെളിവെടുപ്പ് കൊല്ലങ്കോട്: പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒന്നര മാസത്തിനിടെ ബൈക്കിലെത്തി കവർച്ച നടത്തിയ കേസിൽ പിടിയിലായ വിഷ്ണു, ദേവദാസ്, പ്രതീഷ്, അഭിജിത്, സന്തോഷ് കുമാർ എന്നിവരെ കൊല്ലങ്കോട് ഇൻസ്പെക്ടർ പി.ബി. അനീഷി‍​െൻറ നേതൃത്വത്തിൽ തെളിവെടുപ്പിനെത്തിച്ചു. കൊല്ലങ്കോട്ടിലെ പതിമൂന്നിലധികം പ്രദേശങ്ങളിൽ തെളിവെടുത്തു. ചെന്നിയമ്പള്ളം ചെന്താമരയുടെ ഭാര്യ ദീപ (38) സ്കൂട്ടറിൽ വരുമ്പോൾ ബി.എസ്.എസ്.എച്ച്.എസ്. സ്കൂളിനു സമീപം ബൈക്കിൽ പിന്തുടർന്നെത്തിയ ഇവർ കഴുത്തിലണിഞ്ഞ ഒരു പവ‍​െൻറ സ്വർണമാല മോഷ്ടിച്ചു. ഇതേ രീതിയിൽ നിരവധി മോഷണങ്ങൾ പുതുനഗരം, മീനാക്ഷിപുരം, പാലക്കാട്, വടക്കഞ്ചേരി എന്നിവിടങ്ങളിലും സംഘം ബൈക്കിലെത്തി നടത്തിയിട്ടുണ്ടെന്ന് കൊല്ലങ്കോട് പൊലീസ് പറഞ്ഞു. കൊല്ലങ്കോട്ടിൽ പൊലീസ് സ്ഥാപിച്ച സി.സി.ടി.വി കാമറയുടെ സഹായത്താലാണ് രണ്ടാഴ്ച മുമ്പ് പാലക്കാട് സൗത്ത് പൊലീസ് അഞ്ച് പ്രതികളെ പിടികൂടിയത്. പാലക്കാട് കോടതിയുടെ അനുവാദത്തോടെയാണ് സബ് ജയിലിൽ നിന്ന് പ്രതികളെ കൊല്ലങ്കോട്ടിൽ തെളിവെടുപ്പിനെത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.