കോയമ്പത്തൂർ: ഇൗറോഡിലെ എ.ടി.എം കേന്ദ്രത്തിൽ കാമറ, മൊബൈൽ ഫോൺ, ഇലക്ട്രോണിക് ചിപ് എന്നിവ അനധികൃതമായി ഘടിപ്പിച്ച് കൊള്ളയടിക്കാൻ നടന്ന ശ്രമം ഇടപാടുകാരെൻറ അവസരോചിതമായ ഇടപെടൽ മൂലം തടയപ്പെട്ടു. ഇൗറോഡ് ഗാന്ധിജി റോഡ് ഫയർഫോഴ്സ് സ്റ്റേഷന് സമീപത്തെ എസ്.ബി.െഎയുടെ എ.ടി.എം കേന്ദ്രത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ എ.ടി.എം കേന്ദ്രത്തിൽ പണമെടുക്കാൻ എത്തിയ ഇടപാടുകാരനാണ് എ.സി യന്ത്രത്തിൽ പ്രത്യേക കാമറ പിടിപ്പിച്ചിരിക്കുന്നത് ശ്രദ്ധിച്ചത്. സംശയം തോന്നിയ ഇദ്ദേഹം ബാങ്കധികൃതരെ വിവരം അറിയിക്കുകയായിരുന്നു. എ.ടി.എം യന്ത്രത്തിലെ നമ്പർ ബട്ടണുകളെ ഫോക്കസ് ചെയ്താണ് കാമറ പിടിപ്പിച്ചിരുന്നത്. ഇതുകൂടാതെ കാർഡ് നിക്ഷേപിക്കുന്നഭാഗത്ത് ഒരു ഇലക്ട്രോണിക് ചിപ്പും മറ്റൊരു എ.സി യന്ത്രത്തിന് മുകളിൽനിന്ന് മൊബൈൽഫോണും കണ്ടെത്തി. എ.ടി.എമ്മിലെ മുഴുവൻ വിവരങ്ങളും ചിപ്പിൽ ശേഖരിക്കാനാവുന്ന വിധത്തിലാണ് സ്ഥാപിച്ചിരുന്നത്. എ.ടി.എം പാസ്വേഡ് നമ്പർ അറിയുന്നതിന് കാമറയും ഉപയോഗപ്പെടുത്തി. ബാങ്കധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൂരംപട്ടി പൊലീസ് കേസെടുത്തു. സി.സി.ടി.വി കാമറകൾ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്. ഇൗറോഡ് ജില്ല സൈബർ ക്രൈം വിഭാഗത്തിന് കേസ് കൈമാറുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.