ഡി.പി.ഐ ലയനം: എ.എച്ച്.എസ്.ടി.എ ധർണ 23ന്​

കല്ലടിക്കോട്: സംസ്ഥാനത്തെ ഹയർ സെക്കൻഡറിയെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ ലയിപ്പിക്കാനുള്ള നടപടിയിൽ പ്രതിഷധിച്ച് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷ​െൻറ (എ.എച്ച്.എസ്.ടി.എ) നേതൃത്വത്തിൽ മാർച്ച് 23ന് സെക്രേട്ടറിയറ്റ് ധർണ നടത്തും. ഹയർ സെക്കൻഡറിയുടെ നിലവാരം തകർക്കുന്ന നടപടികളിൽനിന്നും സർക്കാർ പിന്മാറണമെന്നും മറ്റ് സംസ്ഥാനങ്ങളിലേതുപോലെ സ്വതന്ത്ര വിഭാഗമായി ഹയർ സെക്കൻഡ നിലനിർത്തണമെന്നും എ.എച്ച്.എസ്.ടി.എ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി മാത്യു കല്ലടിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് രാഗേഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അബ്ദുൽ നാസർ, സെക്രട്ടറി സാജിദ്, വി. വിനോദ്, ഹരികൃഷ്ണൻ, സജീഷ്, സുബിൽ ബാബു, ജനാർദനൻ, തോമസ് ടി. കുരുവിള, മുഹമ്മദാലി, എം.എൻ. ഗീത, അഗസ്റ്റ്യൻ ജോസഫ്, ലിബി, പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.