പാലക്കാട്: പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ടോപ്പ് ടെന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 29 വരെ നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവം ഹോട്ടല്‍ ടോപ് ഇന്‍ ടൗണ്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ടോപ് ഇന്‍ ടൗൺ ഓഡിറ്റോറിയത്തിൽ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ ഉദ്ഘാടനം ചെയ്യും. പ്രസ്ക്ലബ് പ്രസിഡൻറ് ഷില്ലര്‍ സ്റ്റീഫന്‍ അധ്യക്ഷത വഹിക്കും. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം നേടിയ ലളിത കല അക്കാദമി അംഗം ആര്‍ട്ടിസ്‌റ്റ് ബൈജുദേവിനെ ചടങ്ങില്‍ ആദരിക്കും. എല്ലാ ദിവസവും രാവിലെ 11 മണിക്കാണ് പ്രദര്‍ശനം നടക്കുക. നാലാം ദിവസമായ 23ന് രാവിലെ പ്രശസ്ത സംവിധായകന്‍ ജോണ്‍ എബ്രഹാം അനുസ്മരണം നടത്തും. ജയന്‍ ശിവപുരം അനുസ്മരണ പ്രഭാഷണവും നടത്തും. സമാപന സമ്മേളനം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടന്‍ ഇന്ദ്രന്‍സ് ഉദ്ഘാടനം ചെയ്യും. ടോപ് ഇൻ ടൗൺ ഓഡിറ്റോറിയം, പ്രസ്‌ക്ലബ് എന്നിവിടങ്ങളിലാണ് ചലച്ചിത്ര മേള നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉദ്ഘാടന ദിവസമായ ചൊവ്വാഴ്ച ടോപ് ഇന്‍ ടൗണ്‍ഹാളില്‍ കാറല്‍ മാര്‍ക്സിെൻറ ജീവിതം മുഖ്യപ്രമേയമാക്കിയ 'ദ യങ് കാള്‍ മാര്‍ക്‌സ്' പ്രദര്‍ശിപ്പിക്കും. സമാപന ദിവസമായ 29ന് പ്രസ് ക്ലബ് ഹാളില്‍ ബംഗാളി സിനിമയായ 'സുപര്‍ണ രേഖ'യും പ്രദര്‍ശിപ്പിക്കും. പ്രസ് ക്ലബ് ഫിലിം സൊസൈറ്റി കണ്‍വീനര്‍ ആര്‍. ശശി ശേഖര്‍, ലൈബ്രറി കൗണ്‍സില്‍ ജില്ല സെക്രട്ടറി എം. കാസിം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.