അടുത്ത വാർഷിക പദ്ധതിക്ക് അംഗീകാരം നേടിയ ആദ്യ പഞ്ചായത്തായി ശ്രീകൃഷ്ണപുരം

ശ്രീകൃഷ്ണപുരം: 2018-19 സാമ്പത്തിക വർഷത്തെ കർമപദ്ധതികൾക്ക് അംഗീകാരം നേടിയ ജില്ലയിലെ ആദ്യ പഞ്ചായത്തായി ശ്രീകൃഷ്ണപുരം. ഒരു വാർഷിക പദ്ധതി അവസാനിക്കുന്നതിനു മുമ്പ് തന്നെ അടുത്ത സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിക്ക് അംഗീകാരം നേടിയെടുക്കുകയെന്ന നേട്ടത്തിനും ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അർഹമായി. ഗ്രാമപഞ്ചായത്തി​െൻറ 5.89 കോടി രൂപക്കുള്ള പദ്ധതികൾക്കാണ് തിങ്കളാഴ്ച ജില്ല ആസൂത്രണസമിതി അംഗീകാരം നൽകിയത്. ഭവന നിർമാണത്തിനും റോഡുവികസനത്തിനും കുടിവെള്ളത്തിനും കൃഷിക്കും പ്രാമുഖ്യം നൽകിയാണ് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വാർഷിക കർമപദ്ധതി തയാറാക്കിയത്. ഭവനനിർമാണത്തിന് 42,30,000, റോഡ് വികസനത്തിന് 2.54 കോടി, കുടിവെള്ള പദ്ധതികൾക്കായി 25 ലക്ഷം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ മേഖലകളിൽ 50 ലക്ഷം, കുടുംബശ്രീ കാൻറീൻ, വിവാഹപൂർവ കൗൺസലിങ് സ​െൻറർ എന്നിവക്കായി 12 ലക്ഷം, പകൽ വീട് നടത്തിപ്പിന് രണ്ട് ലക്ഷം തുടങ്ങിയവയാണ് കർമപദ്ധതിയിലെ പ്രധാന ഇനങ്ങൾ. ജില്ലയിൽ പദ്ധതികളും അനുബന്ധ രേഖകളും യുദ്ധകാലാടിസ്ഥാനത്തിൽ തയാറാക്കി സമർപ്പിച്ചതാണ് പഞ്ചായത്തിന് നേട്ടം കൈവരിക്കാനായത്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വെള്ളിനേഴി ഗ്രാമപഞ്ചായത്തും തിങ്കളാഴ്ച അനുമതി നേടിയെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.