പാലക്കാട്: പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മലമ്പുഴ ആശ്രമം സ്കൂളിൽ വിവിധ അധ്യാപക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, ജാതി, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം15ന് വൈകീട്ട് നാലിനകം അപേക്ഷ ജില്ല പട്ടികവർഗ വികസന ഓഫിസിൽ ഹാജരാക്കണം. ഫോൺ: 0491 2815894 പൊടിശല്യം: ബി.ജെ.പി.പ്രവർത്തകർ റോഡ് ഉപരോധിച്ചു കേരളശ്ശേരി: നിർമാണം പൂർത്തീകരിക്കാത്ത റോഡിൽനിന്ന് പൊടി ഉയർന്ന് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കേരളശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോങ്ങാട്-പത്തിരിപ്പാല റോഡ് ഉപരോധിച്ചു. 100 മീറ്ററോളം ദൂരത്തിലാണ് പാറപ്പൊടിയിട്ടത്. ടാർ ലഭിക്കാത്തതാണ് കാലതാമസത്തിന് കാരണമെന്നാണ് കരാറുകാരൻ പറയുന്നത്. സൂചന സമരമാണ് നടത്തുന്നതെന്നും ടാറിങ് നീണ്ടാൽ ഉപരോധം തുടരുമെന്നും ബി.ജെ.പി ജില്ല സെക്രട്ടറി പി. രാജീവ് മുന്നറിയിപ്പ് നൽകി. പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളെ ബുദ്ധിമുട്ടിക്കരുതെന്ന കോങ്ങാട് എസ്.ഐയുടെ ആവശ്യത്തെ തുടർന്ന് സമരം പെട്ടെന്ന് അവസാനിപ്പിച്ചു. ജലനിധി പദ്ധതി പാതിവഴിയിൽ; പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു പത്തിരിപ്പാല: പഞ്ചായത്തിലെ നാലു വാർഡുകളിലെ കുടിവെള്ള ക്ഷാമപരിഹാരത്തിനായി ആരംഭിച്ച ജലനിധി എസ്.എൽ.സി (രണ്ട്) പദ്ധതി നടപ്പാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ലെക്കിടി പേരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പദ്ധതിയുടെ സാങ്കേതിക അനുമതി പോലും ഇനിയും ലഭ്യമായിട്ടില്ലെന്ന് സമരക്കാർ പറഞ്ഞു. കുടിവെള്ളക്ഷാമം രൂക്ഷമായ നാലു വാർഡുകളിലെ ജനം കുടിവെള്ളം ലഭിക്കുമെന്ന് പണം നൽകി കാത്തിരിക്കുകയാണ്. പദ്ധതിക്കായി മൗണ്ട് സീന സ്കൂളിന് പരിസരത്ത് അഞ്ച് സെൻറ് ഭൂമി വാങ്ങിയതല്ലാതെ മറ്റു നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും സമരക്കാർ കുറ്റപ്പെടുത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിജയകുമാർ സ്ഥലത്തെത്തി സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു. പത്തിരിപ്പാല, പൂക്കാട്ടുകുന്ന്, അതിർകാട്, പെരുമ്പറമ്പ് മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് തൽക്കാലികമായി പരിഹാരം കാണുമെന്നും ജലനിധിയുടെ എസ്.എൽ.സി (രണ്ട് ), പദ്ധതി അതിവേഗം മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടിയെടുക്കുമെന്നും വൈസ് പ്രസിഡൻറ് വിജയൻ പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് യു.പി. രവി, എ.വി.എം. ബഷീർ, ഷാജഹാൻ, പി.എ. ഷൗക്കത്ത്, യു.പി. രാജു, പി.കെ. സുമേഷ്, ഫൈറൂസ്, വി.പി. പാഞ്ചാലി, സക്കീർ ഹുസൈൻ എന്നിവരടങ്ങുന്ന സംഘമാണ് സെക്രട്ടറിയെ ഉപരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.