പട്ടാമ്പി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിെൻറ മേഖല ജനോത്സവത്തിന് ആവേശകരമായ സമാപനം. കൊടിക്കുന്ന് സഹകരണ ബാങ്ക് ഹാളിൽ നടന്ന സമാപന യോഗം പരുതൂർ പഞ്ചായത്ത് പ്രസിഡൻറ് ടി. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. സുധാകരൻ അധ്യക്ഷത വഹിച്ചു. ഡോ. ചിത്രഭാനു 'ഭാഷയും സമൂഹവും' വിഷയത്തിലും എം.ജെ. ശ്രീചിത്രൻ 'ജനാധിപത്യ സംരക്ഷണവും ഭരണഘടനയും' വിഷയത്തിലും സെമിനാർ അവതരിപ്പിച്ചു. തുടർന്ന്, വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികളുടെ 'ആനക്കുപ്പായം' നാടകം, പ്ലാസ്റ്റിക്കിെൻറ അമിത ഉപയോഗത്തിനെതിരെയുള്ള ഓട്ടന്തുള്ളൽ എന്നിവ ശ്രദ്ധേയമായി. രാമചന്ദ്രൻ സ്വാഗതവും സുധീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.