വിദ്യാഭ്യാസ സെമിനാറും യാത്രയയപ്പും

മുതുതല: എ.എൽ.പി സ്കൂളിലെ പ്രധാനാധ്യാപിക രതിയുടെ യാത്രയയപ്പി​െൻറയും വാർഷികാഘോഷങ്ങളുടെയും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സമൂഹത്തി​െൻറ പങ്ക് എന്ന വിഷയത്തിൽ സെമിനാർ നടത്തി. ബി.ആർ.സി. ട്രെയ്നർ വേണു മാസ്റ്റർ, ആനന്ദ് മാസ്റ്റർ കോഴിക്കോട് എന്നിവർ വിഷയമവതരിപ്പിച്ചു. മുതുതല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാലതി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുകേഷ്, മാനേജ്മ​െൻറ് പ്രതിനിധി രവീന്ദ്രൻ, പി.ടി.എ. പ്രസിഡൻറ് സുബീഷ് എന്നിവർ പങ്കെടുത്തു. ബഷീർ, ഊർമിള, രാജേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വിജയകുമാർ സ്വാഗതവും ശ്രീദേവി ടീച്ചർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.