'നിവാപം -2018' ആചരിച്ചു ചെർപ്പുളശ്ശേരി: കേരള സംഗീത നാടക അക്കാദമിയുടെയും കലാമണ്ഡലത്തിെൻറയും സഹകരണത്തോടെ വെള്ളിനേഴി പഞ്ചായത്തും നിവാപം സംഘാടക സമിതിയും സംയുക്തമായി ഒളപ്പമണ്ണ മനയിൽ സംഘടിപ്പിച്ച കഥകളി ആചാര്യൻ കലാമണ്ഡലം രാമൻകുട്ടി നായരുടെ അഞ്ചാം ചരമവാർഷികം എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഡോ. എം.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.ബി. രാജ് ആനന്ദ് അനുസ്മരണ പ്രഭാഷണം നടത്തി. നിവാപം കഥകളി പുരസ്കാരം കോപ്പ് നിർമാതാവ് കോതാവിൽ രാമൻകുട്ടിക്കും ഗ്രാമകലാ പുരസ്കാരം ശിൽപി എം.പി. ഹരിഗോവിന്ദനും രാജസം പുരസ്കാരം കലാമണ്ഡലം ബാബു നമ്പൂതിരിക്കും സാത്വികം കഥകളി പുരസ്കാരം കലാമണ്ഡലം കൃഷ്ണ കുമാറിനും സമ്മാനിച്ചു. കലാമണ്ഡലം രജിസ്ട്രാർ ഡോക്ടർ കെ.കെ. സുന്ദരേശൻ, ശ്രീകൃഷ്ണപുരം ബ്ലോക്ക് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ, വെള്ളിനേഴി പഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീധരൻ, വൈസ് പ്രസിഡൻറ് പി.എൻ. നന്ദിനി, എം.ജെ. ശ്രീചിത്രൻ, എസ്. രാജേന്ദു, കെ. രാമൻകുട്ടി, കലാമണ്ഡലം ഹരിനാരായണൻ, ഒ. വിജയകുമാർ, പി.കെ. ശശിധരൻ, കെ. ഹരിദാസൻ, പി.എൻ. ശ്രീരാമൻ, ബിന്ദു, സുമ, ഷീബ, രുഗ്മിണി, രമാദേവി, വി. രാമൻകുട്ടി, സി.കെ. ഹരിദാസൻ, അപ്പുക്കുട്ടൻ സ്വരലയ എന്നിവർ സംസാരിച്ചു. നവനീത് ഒളപ്പമണ്ണ ഫോട്ടോ അനാച്ഛാദനം ചെയ്തു. ആദിവാസി നൃത്തം, മംഗലം കളി, നൃത്തനൃത്ത്യങ്ങൾ, കഥകളി എന്നിവ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.