നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സ്​ത്രീകൾ ഒരുമിക്കണം ^ഖമറുന്നീസ

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സ്ത്രീകൾ ഒരുമിക്കണം -ഖമറുന്നീസ തിരൂർ: നീതിക്കായുള്ള പോരാട്ടത്തിൽ ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ സ്ത്രീകൾ ഒരുമിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഖമറുന്നീസ അൻവർ. 'പെൺകരുത്ത്: നീതിക്ക് പ്രതിരോധത്തിന്' തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി ജില്ല വനിത വിഭാഗം സംഘടിപ്പിച്ച 'ഷീ ടോക്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രസിഡൻറ് ടി.കെ. ജമീല അധ്യക്ഷത വഹിച്ചു. തൈക്വാൻഡോ ദേശീയ റഫറി റമീസ വരിക്കോട്ടിൽ, പാചക വിദഗ്ധ തസ്നി ബഷീർ എന്നിവരെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി പി. സുബൈദ വിഷയാവതരണം നടത്തി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷ റൈഹാനത്ത്, ഡോ. ഖമറുന്നീസ, ബീന, സരസ്വതി, ഷൈമ നാരായണൻ, ലൈല ടീച്ചർ, സി.എച്ച്. സാജിദ, ഷമീമ, സൽമ ടീച്ചർ, ഖൈറുന്നീസ, ഷറീന തുടങ്ങിയവർ സംസാരിച്ചു. കെ.പി. സാബിറ, സാഹിറ ടീച്ചർ, ഷിഫ ഖാജ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.