പട്ടാമ്പി: ഇരുന്നൂറ്റമ്പതോളം കവികൾ സമ്മേളിച്ച കവിത കാര്‍ണിവലിെൻറ മൂന്നാം പതിപ്പിന് സമാപനം. കവിതാവതരണവും പ്രഭാഷണങ്ങളുമാണ് പട്ടാമ്പി കോളജിൽ കാർണിവലിെൻറ അവസാന ദിനത്തെ സമ്പന്നമാക്കിയത്. സാവിത്രി രാജീവന്‍, വി.എം. ഗിരിജ, കെ.വി. സിന്ധു, പ്രഭ സക്കറിയാസ്, എന്‍.പി. സന്ധ്യ എന്നിവരുടെ കവിതകളിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന മാറ്റിനിര്‍ത്തലുകളും അവഗണനയും നിറഞ്ഞുനിന്നു. പി.പി. പ്രകാശന്‍, പി.എന്‍. ഗോപീകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. സമരങ്ങളുടെ ചരിത്രവുമായി പട്ടാമ്പി കോളജ് നാടകസംഘവും ജെ.എൻ.യു മുദ്രാവാക്യങ്ങളുമായി മുഹമ്മദ് മുഹ്സിൻ എം.എൽ.എയും അരങ്ങിലെത്തിയത് കാർണിവലിനെ രംഗഭാഷയുടെ കൂടി ഉത്സവമാക്കി. പൊയ്കയില്‍ അപ്പച്ചന്‍ മുതല്‍ അട്ടപ്പാടിയിലെ മധു വരെയുള്ള സമരചരിത്രമാണ് രംഗാവിഷ്‌കാരത്തിലുണ്ടായിരുന്നത്. ചെറുകാടായി പേരക്കുട്ടി സി.പി. അനൂപ് വേഷമിട്ടു. കോളജിലെ അധ്യാപകന്‍ റോയിയുടെ സംവിധാനത്തിലാണ് രംഗാവിഷ്‌കാരം ഒരുക്കിയത്. ബംഗളൂരുവിലെ സൃഷ്ടി സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സില്‍നിന്നുള്ള കുട്ടികളുടെ സാന്നിധ്യം കാർണിവലിൽ ശ്രദ്ധേയമായി. കവി പി.പി. രാമചന്ദ്രനായിരുന്നു കാര്‍ണിവല്‍ ഡയറക്ടർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.