മഞ്ചേരി: ഫ്ലഡ്ലിറ്റ് സ്ഥാപിക്കാൻ ടെൻഡർ വിളിക്കാനുള്ള തീരുമാനത്തിന് പിന്നാലെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിെൻറ ഉണർവിന് ആവേശം പകർന്ന് മറ്റൊരു വാർത്ത. ഐ ലീഗ് കളിക്കുന്ന കേരളത്തിൽനിന്നുള്ള ഏക ക്ലബായ ഗോകുലം കേരള എഫ്.സിയുടെ ഹോം ഗ്രൗണ്ട് വരുന്ന അഞ്ചുവർഷത്തേക്ക് പയ്യനാട്ടെ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയമാകും. ഇതോടെ ഇന്ത്യയിലെ ചാമ്പ്യൻ ക്ലബുകളായ മോഹൻബഗാനും ഈസ്റ്റ് ബംഗാളും ചർച്ചിൽ ബ്രദേഴ്സും മിനർവ എഫ്.സിയുമൊക്കെ മഞ്ചേരിയുടെ മണ്ണിൽ വരുന്ന സീസൺ മുതൽ പന്തുതട്ടും. തങ്ങളുടെ പ്രഥമ ഐ ലീഗ് സീസണിൽതന്നെ പയ്യനാട് സ്റ്റേഡിയമാണ് ഗോകുലം കേരള എഫ്.സി തങ്ങളുടെ ഹോം ഗ്രൗണ്ടായി ദേശീയ ഫുട്ബാൾ ഫെഡറേഷന് പേര് സമർപ്പിച്ചിരുന്നത്. എന്നാൽ, സ്റ്റേഡിയത്തിെൻറ മോശപ്പെട്ട അവസ്ഥകാരണം അനുമതി നിഷേധിച്ചു. ഇതോടെ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം ഗോകുലം എഫ്.സിയുടെ ഈ സീസണിലെ ഹോം ഗ്രൗണ്ടായി. ആദ്യ മത്സരത്തിൽ 20,000 കാണികൾ കോഴിക്കോട്ടെത്തിയെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ കാണികളുടെ സാന്നിധ്യം കുറവായതോടെയാണ് പയ്യനാട് തന്നെ ഹോം ഗ്രൗണ്ടായി ഗോകുലം തെരഞ്ഞെടുത്തത്. അടുത്ത ഐ ലീഗ് മത്സരങ്ങൾ തുടങ്ങുമ്പോഴേക്കും സ്റ്റേഡിയത്തിെൻറ നവീകരണ ജോലികൾ പൂർത്തിയാവുമെന്നാണ് പ്രതീക്ഷ. 2014 ഫെഡറേഷൻ കപ്പിൽ തിങ്ങിനിറഞ്ഞ പയ്യനാട് സ്റ്റേഡിയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.