കൂറ്റനാട്: തൃത്താല നിയോജക മണ്ഡലത്തിലെ അനധികൃത കരിങ്കൽ, ചെങ്കൽ ക്വാറികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിെൻറ ഉത്തരവ് നടപ്പായില്ല. 2017 ഏപ്രിൽ 20ന് ഇതുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകനായ അരുൺചന്ദ് പ്രധാനമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു മന്ത്രാലയത്തിെൻറ ഉത്തരവ്. തൃത്താല നിയോജക മണ്ഡലത്തിൽ എല്ലാ നിയമങ്ങളും കാറ്റിൽപറത്തി പ്രദേശവാസികൾക്കും പ്രകൃതിക്കും ഭീഷണിയായി നിരവധി ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു പരാതി. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെടുകയും അനധികൃത ക്വാറികൾക്കെതിരെ നടപടി സ്വീകരിക്കാൻ 2017 ഏപ്രിൽ 24ന് സംസ്ഥാന സർക്കാറിനോട് നിർദേശിക്കുകയും ചെയ്തു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽനിന്ന് ഇതിന് വേണ്ട നിർദേശവും ലഭിച്ചിരുന്നു. എട്ടുമാസത്തിന് ശേഷം 2018 ജനുവരി 18നാണ് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടി സംബന്ധിച്ച് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറുടെ ഓഫിസിൽനിന്ന് പരാതിക്കാരന് മറുപടി ലഭിക്കുന്നത്. തൃത്താല നിയോജക മണ്ഡലത്തിലെ ചാലിശ്ശേരി, കപ്പൂർ, പട്ടിത്തറ, ആനക്കര, തൃത്താല എന്നിവിടങ്ങളിലെ വില്ലേജ് ഓഫിസർമാരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ നിയമ വിരുദ്ധമായി നിരവധി ക്വാറികൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയെന്നും അവയ്ക്കെല്ലാം പാലക്കാട് മൈനിങ് ആൻഡ് ജിയോളജി ഓഫിസിൽനിന്ന് സ്റ്റോപ് മെമ്മോ നൽകുകയും ഭീമമായ തുക ഫൈനായി ഈടാക്കിയിട്ടുണ്ടെന്നും പറയുന്നു. ക്വാറികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ തൃത്താല പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഇടക്കിടെ പരിശോധന നടത്തുമെന്നും ഇതു സംബന്ധിച്ച് സുപ്രീംകോടതിയുടെ 2016 ഡിസംബർ രണ്ടിലെ 30103/2015 കേസിലെ വിധിയിൽ പറയുന്നു. നിബന്ധനകൾ പ്രകാരമുള്ള പരിസ്‌ഥിതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ക്വാറികൾക്കെതിരെ ശക്തമായ നടപടി തുടർന്നും സ്വീകരിക്കുമെന്ന് കോടതി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതെല്ലാം കാറ്റിൽപറത്തിയാണ് ജിയോളജിയും മറ്റും ക്വാറികൾ പ്രവർത്തിക്കുന്നത് കണ്ടിെല്ലന്ന് നടിക്കുന്നത്. കാലങ്ങളായി തൃത്താല മേഖലയിൽ രേഖകളുള്ളത് വിരലിലെണ്ണാവുന്നവക്ക് മാത്രമാണ്. എന്നാൽ, അനവധി ക്വാറികളാണ് ഇവിടങ്ങളിൽ പ്രവർത്തിക്കുന്നത്. അതേസമയം, ക്വാറി വിഷയത്തിൽ കാര്യമായ വിധത്തിൽ ഇടപെടേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാറിെൻറ നിർദേശം റവന്യൂ വിഭാഗത്തിലും ജിയോളജിക്കും ലഭിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു. എന്നാൽ, ജനരോഷം വരുന്നമുറക്ക് നടപടി എടുക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.