മഞ്ചേരി: ജില്ല സ്പോർട്സ് കൗൺസിലിന് കീഴിലെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഫ്ലഡ്ലിറ്റ് സ്ഥാപിക്കാനുള്ള ടെൻഡർ ഈ മാസം വിളിക്കും. 4.1 കോടി രൂപ അടങ്കലുള്ള ടെൻഡർ വൈകുന്നതിൽ പ്രതിഷേധമുയർന്നതോടെയാണ് സർക്കാർ നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. ഫ്ലഡ്ലിറ്റ് സംവിധാനമില്ലാത്തതിനാൽ പ്രധാന ടൂർണമെൻറുകൾക്കും മറ്റ് മത്സരങ്ങൾക്കും വേദിയാവാനുള്ള അവസരം പയ്യനാട് സ്റ്റേഡിയത്തിന് നഷ്ടമായിരുന്നു. 2014ൽ ഫെഡറേഷൻ കപ്പ് ഫുട്ബാളിന് പയ്യനാട് വേദിയായിരുന്നു. ടൂർണമെൻറിലെ എല്ലാ മത്സരങ്ങൾക്കും കാണികൾ ഒഴുകിയെത്തി. അന്ന് താൽക്കാലിക ഫ്ലഡ്ലിറ്റ് സൗകര്യത്തിലാണ് മത്സരം നടത്തിയത്. അതിനാൽതന്നെ ഫൈനൽ മത്സരം കൊച്ചിയിലായിരുന്നു. സ്റ്റേഡിയത്തോടനുബന്ധിച്ച ഹോസ്റ്റലിെൻറ നിർമാണപ്രവൃത്തികൾക്ക് 76 ലക്ഷം രൂപയുടെയും മൈതാനം വൃത്തിയാക്കാൻ 20 ലക്ഷം രൂപയുടെയും പ്രവൃത്തിക്കും ടെൻഡർ വിളിക്കുന്നുണ്ട്. ബാസ്കറ്റ്ബാൾ കോർട്ടും നിർമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.