കല്ലടിക്കോട്: മലയിലെ വനാന്തരങ്ങളിലെ കാട്ടുചോലകൾ വറ്റിയതോടെ കാട്ടാനയടക്കമുള്ള വന്യമൃഗങ്ങൾ കാടിറങ്ങുന്നു. പശ്ചിമഘട്ട മലനിരകളോട് സാമീപ്യം പുലർത്തുന്ന കല്ലടിക്കോട് വനാന്തർഭാഗത്തുനിന്ന് ദാഹജലവും തീറ്റയും തേടിയാണ് കുരങ്ങ്, പന്നി, ആന എന്നിവ ജനവാസ മേഖലക്കടുത്ത കൃഷിയിടങ്ങളിൽ സ്വതന്ത്ര വിഹാരത്തിനെത്തുന്നത്. കരിമല, തുടിക്കോട്, ചുള്ളിയാംകുളം, കല്ലൻകുന്ന് എന്നിവിടങ്ങളിൽ രാത്രിയിൽ കാടിറങ്ങുന്ന കാട്ടാനകൾ കൃഷിയിടങ്ങളിലെ തെങ്ങിൻ പട്ടകൾ ഒടിച്ചും ഫലവൃക്ഷങ്ങളുടെ കൊമ്പുകൾ ഒടിച്ച് നശിപ്പിച്ചതായും കർഷകർ പറയുന്നു. അർധരാത്രി തുപ്പനാട് പുഴയിലെത്തി വെള്ളം കുടിച്ചാണ് കാട്ടാനകൾ നേരം ഇരുട്ടും മുമ്പ് കാട് കയറുന്നത്. കഴിഞ്ഞ ദിവസം കരിമലയിലും മണലിയിലും അതിരാവിലെ മൂന്നംഗ കാട്ടാനക്കൂട്ടത്തെ കണ്ടവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.