പട്ടാമ്പി: കുടുംബശ്രീ മിഷനിലൂടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സരസ് മേള മാർച്ച് 29 മുതൽ ഏപ്രിൽ ഏഴുവരെ പട്ടാമ്പിയിൽ നടക്കും. പെരിന്തൽമണ്ണ റോഡിലുള്ള മാർക്കറ്റ് പരിസരത്താണ് മേള. ഇതിെൻറ ഭാഗമായി സംഘാടക സമിതി രൂപവത്കരിച്ചു. പട്ടാമ്പി ഗവ. യു.പി സ്കൂളിൽ ചേർന്ന യോഗം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടി അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ കെ. സുരേഷ് ബാബു മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ പി. സെയ്തലവി പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ്, മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എം. നീലകണ്ഠൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദാലി സ്വാഗതവും എം. ദിനേശ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.