'വന്യമൃഗ ശല്യം തടയാൻ നടപടിയെടുക്കണം'

കല്ലടിക്കോട്: കല്ലടിക്കോടൻ മലയോരമേഖലയിലെ വന്യമൃഗശല്യം അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് പൊന്നംകോട് ഫൊറോന കൺവെൻഷൻ ആവശ്യപ്പെട്ടു. കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് പതിവാണെന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. പൊന്നംകോട് ഫൊറോന വികാരി ഫാ. സണ്ണി വാഴേപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡൻറ് ജോർജ് കല്ലുവേലിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ഡോ. ജോർജ് തുരുത്തിപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. രൂപത പ്രസിഡൻറ് തോമസ് ആൻറണി, ഗ്ലോബൽ സമിതി സെക്രട്ടറി മോഹൻ ഐസക്ക്, രൂപത സെക്രട്ടറിമാരായ മാത്യു കല്ലടിക്കോട്, ബോബി പൂവത്തിങ്കൽ, ഫൊറോന സെക്രട്ടറി ബെന്നി ചിറ്റേട്ട്, ട്രഷറർ ജോളി തെക്കേൽ, എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.