പട്ടാമ്പി: വിളയൂരിൽ കാരറ്റും വിളയും. തരിശിട്ട നിലത്ത് കൂട്ടുകൃഷിയിലൂടെ നെല്ലും പച്ചക്കറിയും കൃഷിയിറക്കി വൻ വിജയം കൊയ്ത കുടുംബശ്രീയുടെ പരിപ്പ് കൃഷി വാർത്താപ്രാധാന്യം നേടിയിരുന്നു. പരിപ്പിനെയും പിന്നിലാക്കി ഇതാ ശീതകാലവിളയായ കാരറ്റും വിളയൂരിെൻറ മണ്ണിനെ പ്രണയിക്കുന്നു. എടപ്പലം ഉള്ളാറ്റപ്പാടം പാടശേഖര സമിതി സെക്രട്ടറിയും കാർഷിക വികസന സമിതി അംഗവുമായ കെ. സേതുമാധവെൻറ കൃഷിയിടത്തിലാണ് കാരറ്റ് വിളവെടുത്തത്. പഞ്ചായത്തിന് ലഭിച്ച ജൈവ പഞ്ചായത്ത് അവാർഡ് തുകയിൽനിന്ന് 15 വാർഡുകളിലെ നൂറുകർഷകർക്കായി ശീതകാല പച്ചക്കറി ഇനങ്ങളിൽപ്പെട്ട കാബേജ്, കോളിഫ്ലവർ, കാരറ്റ് എന്നിവ വിതരണം ചെയ്തിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായാണ് ഈ വർഷം കാരറ്റ് കൃഷി ചെയ്തത്. കൂടുതൽ പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് കൃഷി ഓഫിസർ വി.പി. സിന്ധുവിെൻറ നേതൃത്വത്തിലുള്ള കൃഷിഭവനും കെ. മുരളി നയിക്കുന്ന ഭരണസമിതിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.