മരമില്ലിന് തീപിടിച്ചു

പാലക്കാട്: ഒലവക്കോട് സബ് രജിസ്ട്രാർ ഓഫിസിന് എതിർവശത്ത് പ്രവർത്തിക്കുന്ന മരമില്ലിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഒലവക്കോട് സ്വദേശി നിസാർ വാടകക്ക് നടത്തുന്ന മരമില്ലാണ് കത്തിയത്. ബഷീർ എന്നയാളുടെ ഉടമസ്ഥതയിലാണ് മിൽ. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് പാലക്കാട് നിന്ന് ഫയർഫോഴ്സെത്തിയാണ് ഏറെനേരത്തെ പരിശ്രമത്തിന് ശേഷം തീയണച്ചത്. പൊലീസും സ്ഥലത്തെത്തി. മില്ലി​െൻറ പകുതിയോളം കത്തിനശിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.