ഒറ്റപ്പാലം: ബിരുദാനന്തര ബിരുദതലത്തിലെ വർക്ക്ലോഡ് വെയിറ്റേജ് വെട്ടിക്കുറക്കുകയും 16 മണിക്കൂറിൽ താഴെയുള്ള ഒഴിവുകളിൽ നിയമന നിരോധനം ഏർപ്പെടുത്തുകയും ചെയ്ത സർക്കാർ പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കണമെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) എൻ.എസ്.എസ് കോഓഡിനേഷൻ ആവശ്യപ്പെട്ടു. കോഓഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് ഡോ. സി.എസ്. അജിത്കുമാർ അധ്യക്ഷത വഹിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന അധ്യാപകരായ ഡോ. വേണുഗോപാലക്കുറുപ്പ്, ഡോ. ശ്രീമഹാദേവൻ പിള്ള, ഡോ. എ.വി. ഹേമലത, പ്രഫ. ടി.പി. ഗിരിജദേവി, ഡോ. ഉണ്ണികൃഷ്ണൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. കാലടി സർവകലാശാല രജിസ്ട്രാർ ഡോ. പി. രവീന്ദ്രൻ, കെ.പി.സി.ടി.എ മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. ജി. ജയകൃഷ്ണൻ, ഡോ. ആർ. രാജേഷ്, ഡോ. കെ.പി. അനിൽകുമാർ, പ്രഫ. രഞ്ജിത്കുമാർ, ഡോ. സജീവ്, ഡോ. ആർ.കെ. ബിജു, പ്രഫ. വൈശാഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.