പി. കരുണാകരന്‍ എം.പിയുടെ മകള്‍ വിവാഹിതയായി

കാഞ്ഞങ്ങാട്: പി. കരുണാകരന്‍ എം.പിയുടെയും ലൈലയുടെയും മകള്‍ ദിയ കരുണാകരൻ വിവാഹിതയായി. വയനാട് പനമരം സ്വദേശി ടി.പി. ഉസ്മാ​െൻറയും സഫിയയുടെയും മകന്‍ മര്‍സദ് സുഹൈലാണ് വരൻ. റെയിൽവേയിൽ ഉദ്യോഗസ്ഥനാണ് മർസദ് സുഹൈൽ. എ.കെ.ജിയുടെയും സുശീല ഗോപാല​െൻറയും ചെറുമകൾ കൂടിയാണ് ദിയ കരുണാകരൻ. കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ ടി. കമല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാരായ എം.എം. മണി, കെ.കെ. ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരന്‍ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.