പൾസ്​ പോളിയോ പ്രതിരോധ മരുന്ന്​ വിതരണം

മലപ്പുറം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലതല ഉദ്ഘാടനം മലപ്പുറം മേൽമുറി അംഗൻവാടിയിൽ പി. ഉബൈദുല്ല എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ ചെയർപേഴ്സൻ സി.എച്ച്. ജമീല, വാർഡ് കൗൺസിലർ ഫാത്തിമ കുഞ്ഞീതു തുടങ്ങിയവർ പങ്കെടുത്തു. ജില്ല മെഡിക്കൽ ഒാഫിസർ ഡോ. കെ. സക്കീന സ്വാഗതവും ആർ.സി.എച്ച് ഓഫിസർ ഡോ. ആർ. രേണുക നന്ദിയും പറഞ്ഞു. ആരോഗ്യകേരളം ജില്ല േപ്രാഗ്രാം മാനേജർ ഡോ. ഷിബുലാൽ, ഹോമിയോ ജില്ല മെഡിക്കൽ ഓഫിസർ പ്രതിനിധി ഡോ. അക്ബർ, ഐ.എം.എ പ്രതിനിധി ഡോ. പരീത്, മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കേശവനുണ്ണി, ജില്ല നഴ്സിങ് ഓഫിസർ ശോഭ, ഐ.സി.ഡി.എസ് സൂപ്പർവൈസർ പ്രമീള തുടങ്ങിയവർ സംസാരിച്ചു. ജില്ലയിൽ രാവിലെ എട്ടുമുതൽ മരുന്ന് വിതരണം ആരംഭിച്ചു. സാമൂഹികപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ക്ലബ് അംഗങ്ങൾ അാഗൻവാടി പ്രവർത്തക, ആശ പ്രവർത്തക എന്നിവർ പെങ്കടുത്തു. ജില്ലയിലെത്തിയ സംസ്ഥാന നിരീക്ഷക ഡോ. സുജാത വിവിധ ബൂത്തുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലയിലെ 4,40,799 കുട്ടികൾക്കാണ് മരുന്ന് നൽകാനുള്ളത്. 3735 ബൂത്തുകൾ ജില്ലയിൽ സജ്ജീകരിച്ചു. വിട്ടുപോയവരുടെ വീടുകളിലെത്തി മരുന്നുനൽകും. കേന്ദ്രത്തിനെതിരെ സൈക്കിളിലേറി ഡോക്ടർമാർ മലപ്പുറം: നാഷനൽ മെഡിക്കൽ കമീഷൻ ബിൽ പാസാക്കരുതെന്നാവശ്യപ്പെട്ട് െഎ.എം.എ നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി മലപ്പുറത്ത് സൈക്കിൾ റാലി നടത്തി. മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രി പരിസരത്ത് റാലി മുതിർന്ന അംഗം ഡോ. ഗോപിനാഥ് ഫ്ലാഗ്ഒാഫ് ചെയ്തു. െഎ.എം.എ ജില്ല പ്രസിഡൻറ് ഡോ. എൻ. ഹാമിദ് ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ഡോ. എ.പി. മുഹമ്മദ് ഹസ്സൻ, ഡോ. കെ. വിജയൻ, ഡോ. പരീദ്, ഡോ. പി. നാരായണൻ, ഡോ. മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി. അറുപതോളം ഡോക്ടർമാർ പെങ്കടുത്തു. 25ന് ഡൽഹിയിൽ സമാപിക്കുന്ന റാലിയുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. കോട്ടപ്പടിയിൽ നിന്നാരംഭിച്ച റാലി കിഴക്കേതല െഎ.എം.എ ഹൗസിൽ സമാപിച്ചു. photo
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.