അക്രമ രാഷ്​ട്രീയം സി.പി.എമ്മിനെ തകർക്കും -ആര്യാടൻ

മഞ്ചേരി: എതിർ രാഷ്ട്രീയവിഭാഗത്തെ ആക്രമിച്ച് ആധിപത്യം നേടാൻ ശ്രമിക്കുന്ന സി.പി.എം രാഷ്ട്രീയത്തെ ജനങ്ങൾ തിരിച്ചറിഞ്ഞെന്നും ഇത്തരം നിലപാടുകൾ സി.പി.എമ്മിനെ തകർക്കുമെന്നും മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. മഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നിർമിച്ച എടയന്നൂർ ഷുഹൈബ് സ്മാരക സ്തൂപം അനാച്ഛാദനം ചെയ്ത ശേഷം പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അക്ബർ മീനായി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഡോ. ഹരിപ്രിയ, ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലി, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി. സുധാകരൻ, മഞ്ചേരി നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ടി.പി. വിജയകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വല്ലാഞ്ചിറ ഹുസൈൻ, സഫീർ ജാൻ, അനസ് അത്തിമണ്ണിൽ, റാഷിദ് വട്ടപ്പാറ, മനോജ് തടപ്പറമ്പ്, ഫൈസൽ ചുങ്കത്ത്, സുധീഷ് പയ്യനാട്, വിജീഷ് എളങ്കൂർ, ലത്തീഫ് ചെറുകുളം, സുബ്രമഹ്ണ്യൻ മാസ്‌റ്റർ പയ്യനാട് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.