തിരൂരങ്ങാടി: ജില്ലയുടെ വിവിധ സ്കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്ന അറബി അധ്യാപക തസ്തികകളിൽ ഉടൻ നിയമനം നടത്തണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പരപ്പനങ്ങാടി ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. തിരൂരങ്ങാടി ഗവ. എൽ.പി സ്കൂളിൽ നടന്ന ഉപജില്ല പ്രതിനിധി സംഗമവും യാത്രയയപ്പ് സമ്മേളനവും കൊളത്തൂർ ടി. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണം കക്കാട് അബ്ദുല്ല മൗലവി നിർവഹിച്ചു. സി.എച്ച്. മഹ്മൂദ് ഹാജി, മുഹമ്മദ് കുട്ടി മുൻഷി, ടി.പി. അബ് ദുസ്സലാം, എ. മുഹമ്മദ് മാസ്റ്റർ, സി.ടി. കുഞ്ഞയമു മാസ്റ്റർ, സി.എച്ച്. ഹംസ മാസ്റ്റർ, റഷീദ് പരപ്പനങ്ങാടി, ടി.പി. അബ്ദുൽ ഹഖ്, ടി.സി. അബ്ദുൽ ലത്തീഫ്, ടി.പി. അബ്ദുറഹീം, പി.കെ. ശാക്കിർ, ഷറഫുദ്ദീൻ, പി.പി. അബ്ദുന്നാസർ, കെ.എം. സിദ്ദീഖ്, മുനീർ താനാളൂർ, മുജീബ് റഹ്മാൻ, അസ്ലം, സക്കീർ ഹുസൈൻ, പി.കെ. അബ്ദുറഹീം, സക്കീന, ഹന്ന നസ്റിൻ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.