പട്ടാമ്പി: പുലാശ്ശേരിക്കര എ.യു.പി സ്കൂളിൽ അധ്യാപകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്കെതിരെ പട്ടാമ്പി പൊലീസ് കേസെടുത്തു. സ്കൂൾ മാനേജർ ഫാത്തിമത്ത് ഷെരീഫ, ഭർത്താവ് ഷറഫുദ്ദീൻ എന്നിവർക്കെതിരെ നരഹത്യാശ്രമത്തിനാണ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ അധ്യാപക-രക്ഷാകർതൃ സമിതി എക്സിക്യൂട്ടിവ് യോഗം നടത്താനുള്ള ശ്രമത്തിനിടെ പ്രധാനാധ്യാപിക രാജലക്ഷ്മിയെയും അധ്യാപകൻ കെ.എം. വാസുദേവനെയും ആക്രമിക്കുകയായിരുന്നു. അധ്യാപകർക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ മാർച്ച് 12ന് വൈകീട്ട് നാലിന് മരുതൂർ സെൻററിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിക്കും. കെ.എസ്.ടി.എ, പു.ക.സ, ബാലസംഘം എന്നീ സംഘടനകൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.