കോട്ടക്കൽ: ദേശീയപാത 66 ബി.ഒ.ടി ടോൾ റോഡായി വികസിപ്പിക്കാൻ 45 മീറ്റർ സ്ഥലമെടുപ്പ് നടത്താൻ 3എ വിജ്ഞാപനം പുറപ്പെടുവിച്ചതിൽ പ്രതിഷേധിച്ച് രണ്ടത്താണി മേഖലയിൽ ഇരകളുടെ കുടുംബസംഗമം നടക്കും. ഞായറാഴ്ച വൈകീട്ട് നാലിന് രണ്ടത്താണി വ്യാപാര ഭവൻ പരിസരത്താണ് സംഗമം. സംഗമത്തിന് മുന്നോടിയായി പ്രതിഷേധ പ്രകടനമുണ്ടാകും. എൻ.എച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദലി, സംയുക്ത സമര സമിതി ചെയർമാൻ ഹാഷിം ചേന്ദമ്പള്ളി, ഡോ. ആസാദ് തുടങ്ങിയവർ സംബന്ധിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.