നിലമ്പൂർ: ലയണൽ മെസ്സിയോടുള്ള ആരാധന വഴിക്കടവ് മുണ്ടയിൽ പ്രകടിപ്പിക്കുന്നത് കൂറ്റൻ കട്ടൗട്ടിൽ. 53 അടിയാണ് ഇതിെൻറ ഉയരം. എതിരാളികളുടെ പോസ്റ്റിൽ ഗോളടിച്ച് അത് ചൂണ്ടിക്കാണിക്കുന്ന മെസ്സിയുടെ കട്ടൗട്ട് സംസ്ഥാനത്ത് തന്നെ ഏറ്റവും വലുതാണെന്ന് ഇവർ അവകാശപ്പെടുന്നു. അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡരികിലാണ് ജാസ് മുണ്ട അർജൻറിന ഫാൻസ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇരുമ്പ് കമ്പിയിൽ ഘടിപ്പിച്ച പ്ലൈവുഡിെൻറ മുകളിൽ ഫ്ലക്സ് ഒട്ടിച്ചാണ് നിർമാണം. 33,000 രൂപ ചെലവുവന്നു. സമീപത്ത് ബ്രസീലിെൻറ കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർന്നതോടെയാണ് അർജൻറീന ഫാൻസ് മെസ്സിയുടെ കട്ടൗട്ട് തിങ്കളാഴ്ച രാത്രി സ്ഥാപിച്ചത്. mplrs2 വഴിക്കടവ് മുണ്ട അങ്ങാടിയിൽ സ്ഥാപിച്ച മെസ്സിയുടെ കൂറ്റൻ കട്ടൗട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.