മുതലമട: കുണ്ടിലകുളമ്പ് . കുണ്ടിലക്കുളമ്പിൽ വികസനമെത്താത്തതിൽ പ്രതിഷേധിച്ചാണ് കോളനിവാസികൾ മുതലമട പഞ്ചായത്ത് വളപ്പിൽ പ്രവർത്തിക്കുന്ന താലൂക്ക് പട്ടിക വർഗ ഓഫിസ് ഉപരോധിച്ചത്. കോളനിയിലെ റോഡ്, വെള്ളം, വെളിച്ചം എന്നിവയുടെ പ്രശ്നങ്ങൾ പരിഹാരിക്കുന്നതിനായുള്ള നിരന്തര സമരങ്ങളെ തുടർന്ന് കഴിഞ്ഞവർഷം അവസാനത്തിൽ അന്നത്തെ പാലക്കാട് ജില്ല കലക്ടർ മേരിക്കുട്ടി കോളനിയിലെത്തി കോളനിവാസികളുെട പരാതികൾനേരിൽ കേൾക്കുകയും കോളനിയിൽ വികസനങ്ങൾ എത്തിക്കുവാൻ രൂപരേഖ തയാറാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിെൻറ ഭാഗമായി കോളനിയിലേക്കുള്ള റോഡ് സൗകര്യം, കുടിവെള്ളം എന്നിവ പ്രാവർത്തികമാകാത്തതിൽ പ്രതിഷേധിച്ചാണ് കോളനിവാസികൾ ഓഫിസ് ഉപരോധിച്ചത്. കുത്തിയിരിപ്പുസമരം ശക്തമായതിനെ തുടർന്ന് ചിറ്റൂർ ഭൂവിനിയോഗ തഹസിൽദാർ ബാലകൃഷ്ണൻ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. കോളനിയിലെ നിലവിലെ വികസന കാര്യങ്ങൾ ജില്ല കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജൂൺ 16ന് ചിറ്റൂരിൽ നടക്കുന്ന കലക്ടറുടെ പരാതിപരിഹാര യോഗത്തിൽ കുണ്ടിലകുളമ്പ് കോളനിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ ചർച്ചകൾ നടത്തുമെന്നും തഹസിൽദാർ സമരക്കാർക്ക് ഉറപ്പുനൽകി. മേലേ കുണ്ടിലക്കുളമ്പ്, താഴേ കുണ്ടിലക്കുളമ്പ്, വടക്കേ കുണ്ടിലക്കുളമ്പ് എന്നീ കോളനികളിൽ കഴിഞ്ഞവർഷം ജില്ല കലക്ടറും കെ. ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ കോളനിയിൽവെച്ചു നടന്ന അദാലത്തിെൻറ ഭാഗമായി ഭവനപദ്ധതികൾ പൂർത്തീകരിച്ചുവരുന്നുണ്ടെന്ന് താലൂക്ക് പട്ടികവർഗ ഓഫിസർ പി. രാജിവ് പറഞ്ഞു. സമരക്കാരുടെ മറ്റു ആവശ്യങ്ങൾ മുഖവിലക്കെടുത്ത് പരിഹരിക്കുവാൻ ആവശ്യമായ നടപടികൾ കലക്ടറുമായി ചർച്ചനടത്തി പരിഹരിക്കുമെന്ന് താലൂക്ക് ൈട്രബർ ഓഫിസർ അറിയിച്ചു. ........... പെരുന്നാൾ നമസ്കാരം കൊടുവായൂർ സഫ ജുമാമസ്ജിദ് -8.00 പുതുനഗരം മസ്ജിദുറഹ്മാൻ -7.30 വേലന്താവളം മസ്ജിദുൽ ഹിറ -8.30 അമ്പലപാറ മസ്ജിദ് അലിയുബ്നു അബീതാലിബ് -8.30 ആറ്റാശ്ശേരി മസ്ജിദ് -8.30 ചെർപ്പുളശ്ശേരി ടൗൺ ജുമാമസ്ജിദ് -8.15 പൊട്ടച്ചിറ ഇസ്ലാമിക് സെൻറർ -8.00 വല്ലപ്പുഴ മസ്ജിദുന്നൂർ -8.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.