തിരൂർ: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല സാഹിത്യരചന വിഭാഗത്തിെൻറ ബഷീര്‍ കഥാപുരസ്കാരത്തിന് കേരളത്തിലെ സര്‍വകലാശാല, കോളജ് വിദ്യാർഥികളില്‍നിന്ന് കഥകള്‍ ക്ഷണിച്ചു. സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും വ്യക്തിരേഖയും പ്രത്യേകമായി ഉള്ളടക്കം ചെയ്യണം. അവസാന തീയതി ജൂണ്‍ 30. വിലാസം: കണ്‍വീനര്‍, ബഷീര്‍ കഥാപുരസ്കാരം, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, അക്ഷരം കാമ്പസ്, വാക്കാട് പി.ഒ, തിരൂർ -676 502. പി.ഡി.എഫ് ഫോർമാറ്റിൽ sahithyajournal@gmail.com ഇ-മെയിൽ വിലാസത്തിലും സമർപ്പിക്കാം. ജൂലൈ അഞ്ചിന് സര്‍വകലാശാലയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.