തിരൂർ: പോസ്റ്റ് ഓഫിസിലുണ്ടായ കവർച്ചയുടെ രീതിയിൽ കഴിഞ്ഞ ഡിസംബറിൽ നഗരത്തിലുണ്ടായ കവർച്ച പൊലീസ് അന്വേഷിക്കാതെ മുക്കി. ചെമ്പ്ര റോഡിലെ ഫോർസ മാളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ വണ്ടേഴ്സ് എന്ന സോഫ്റ്റ്വെയർ നിർമാണ കേന്ദ്രത്തിൽ നിന്ന് 15,000 രൂപ വിലവരുന്ന മൊബൈൽ ഫോണാണ് അന്ന് നഷ്ടമായത്. ഊമയാണെന്ന നിലയിൽ സ്ഥാപനത്തിലെത്തി ജീവനക്കാരികൾക്ക് സഹായം തേടിയുള്ള പേപ്പർ നൽകി ശ്രദ്ധ മാറ്റിയായിരുന്നു കവർച്ച. മേശപ്പുറത്തുണ്ടായിരുന്ന മൊബൈൽ ഫോണിന് മുകളിൽ ഇയാളുടെ കൈയിലുണ്ടായിരുന്ന ഫയൽ വെച്ച ശേഷം തന്ത്രപരമായി ഫോണടക്കം കൈക്കലാക്കുകയായിരുന്നു. തുടർന്ന് പൊടുന്നനെ സ്ഥാപനത്തിൽനിന്ന് രക്ഷപ്പെട്ടു. പുറത്തിറങ്ങി ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ കെട്ടിടത്തിലെ സി.സി.ടി.വിയിലുണ്ട്. രണ്ട് ദിവസം കഴിഞ്ഞ് സ്ഥാപനയുടമകൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ, സ്ഥാപനത്തിലെത്തി പ്രാഥമിക അന്വേഷണം പോലും പൊലീസ് നടത്തിയില്ല. രണ്ടും നടത്തിയത് ഒരാളാണെന്ന് വ്യക്തമായ സൂചന നൽകുന്നതാണ് ദൃശ്യങ്ങൾ. വേഷ വിധാനത്തിലും നടത്തത്തിലും കൈയിൽ കവർ പിടിച്ച രീതിയിലുമെല്ലാം സാമ്യതകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.